|    Jun 21 Thu, 2018 5:58 pm
FLASH NEWS

ഏനാത്ത് പാലം: എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

Published : 19th January 2017 | Posted By: fsq

 

ഏനാത്ത്: നിര്‍മാണത്തിലെ അഴിമതി കാരണം കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലംതകരാനിടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്. പ്രതിഷേധങ്ങള്‍ക്ക് പുറമേ നിയമ പോരാട്ടവും കുടി നടത്താനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി എസ്ഡി പിഐ ഏനാത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും ധര്‍ണ്ണയും നടന്നു.  എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഷൈജു മണ്ണടി അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ദീന്‍, നിസാം, അബ്ദുല്‍ സലാം, നൗഷാദ്, അഫീഫ്, അമീന്‍, മാഹീന്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss