|    Aug 17 Thu, 2017 10:58 pm
FLASH NEWS

ഏനാത്ത് പാലം: അറ്റകുറ്റപ്പണികള്‍ അവസാന ഘട്ടത്തിലേക്ക്

Published : 8th August 2017 | Posted By: fsq

 

അടൂര്‍: ഏനാത്ത് പാലത്തിന്റെ അറ്റകുറ്റപണികള്‍ അവസാന ഘട്ടത്തിലേക്ക്. ഇതോടെ ബെയ്‌ലി പാലം തിരിച്ചു കൊണ്ടു പോകുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി നി ര്‍മാണ പുരോഗതിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സൈന്യം കെഎസ്റ്റിപി യോട് ആവശ്യപ്പെട്ടു. മേജര്‍ അനുഷ് കോശിയാണ് കഴിഞ്ഞ ദിവസം കെഎസ്റ്റിപി യുടെ ഉന്നത ഉദ്യോഗസ്ഥനോട് ഇക്കാര്യം ഫോണില്‍ ആവശ്യപ്പെട്ടത്. ബെയ്‌ലി പാലം തിരികെ കൊണ്ടു പോകുന്നതിന് സേനാ ആസ്ഥാനത്തു നിന്നുള്ള അനുവാദം ആവശ്യമാണ്. ഇതിന് രണ്ടാഴ്ചയില്‍ കൂടുതല്‍ സമയം വേണ്ടിവരും. പാലത്തിന്റെ ബലക്ഷയം സംഭവിച്ച രണ്ടു തൂണുകളുടേയും പണികള്‍ പൂര്‍ത്തിയായി. തുടര്‍ന്ന് താത്കാലികമായി ഇരുമ്പ് ഗര്‍ഡറില്‍ ഇറക്കി വെച്ചിരുന്ന ഡക്ക് സ്ലാബ് രണ്ടാമത്തെ പുതിയ തൂണിലേക്ക് ഇന്നലെ ഇറക്കി വച്ചു തുടങ്ങി.പൂര്‍ണമായി ഇറക്കി വെക്കണമെങ്കില്‍ മൂന്ന് ദിവസം വേണ്ടിവരും. ഒരാഴ്ച കഴിഞ്ഞേമൂന്നാമത്തെ തുണിലേക്ക് ആ ഭാഗത്തെ ഡക്ക് സ്ലാബ് ഇറക്കിവക്കൂ. പാലത്തിന്റെ നടപാതയുടെ നിര്‍മാണവും ആരംഭിച്ചു. പാലത്തിന്റെ ഡക്ക് സ്ലാബിന്റെ ഇടയിലെ എക്‌സ്പാന്‍ഷ്യന്റ് ജോയിന്റ് ചെയ്തു തുടങ്ങി. ഇനി നടപ്പാത പൂര്‍ത്തിയാക്കിയ ശേഷം ടാറിങ്ങ്, പെയിന്റിംഗ്  പണികള്‍  നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കും.കെ എസ്റ്റി പി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്. ദീപു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗീത എന്നിവരുടെ സംഘം സ്ഥലതെത്തി നിര്‍മ്മാണപുരോഗതി വിലയിരുത്തി.ഏനാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ചപ്പോള്‍ കൊടുക്കുന്നില്‍ സുരേഷ് എംപിയുടെ ശ്രമഭലമായാണ് ബെയ്‌ലി പാലം യാഥാര്‍ത്യമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക