|    Jun 21 Thu, 2018 1:52 pm
FLASH NEWS

ഏനാത്തിനും ചെങ്ങന്നൂരിനുമിടയില്‍ ഗതാഗതം ദുഷ്കരമാവുന്നു

Published : 24th January 2017 | Posted By: fsq

 

പന്തളം: എംസി റോഡില്‍ ഏനാത്തിനും ചെങ്ങന്നൂരിനുമിടയില്‍ ഗതാഗതം കൂടുതല്‍ ദുഷ്്കരമാവുന്നു. ഏനാത്ത് പാലത്തിന്റെ തകരാറിന് പിന്നാലെ എംസി റോഡിന്റെ നിര്‍മാണത്തിലെ അശാസ്ത്രീയതയും ട്രാഫിക് പരിഷ്‌കാരവും ജനത്തിന്റെ യാത്രയ്ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. നിര്‍മാണത്തിലെ അപകാതയെ തുടര്‍ന്ന് കുരമ്പാല, പന്തളം ഭാഗത്താണ് റോഡരികിലെ ടാറിങ് ഇളകിപ്പോയി അപകടമുണ്ടാക്കുന്ന തരത്തിലുള്ള കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ഓടയ്ക്കായി എടുത്ത കുഴിയും സ്ലാബില്ലാത്ത ഓടകളും വാഹനയാത്രക്കാരെ അപകടത്തില്‍പ്പെടുത്തുന്നുണ്ട്. റോഡ് ഉയര്‍ത്തി ടാറിങ് നടത്തിയപ്പോള്‍ അരിക് മണ്ണിട്ട് സമനിരപ്പാക്കുകയും പ്രധാനറോഡില്‍നിന്ന് ഉപവഴികളിലേക്കുള്ള കുറച്ചുഭാഗം ടാറിങ് ചെയ്യേണ്ടിയിരുന്നു. എന്നാല്‍, പലഭാഗത്തും ഇതൊന്നും കരാറുകാര്‍ ചെയ്തിട്ടില്ല. കുരമ്പാല ഇടയാടിയില്‍ ഭാഗത്ത് ഓട പണിത് സ്ലാബിടാതെ ഇട്ടിട്ടുണ്ട്. പലതവണ ഈ ഓടയില്‍ വാഹനങ്ങള്‍വീണ് അപകടമുണ്ടായിട്ടുണ്ട്. പറന്തല്‍മുതല്‍ അരമനപ്പടിവരെയുള്ള ഭാഗത്ത് എംസി റോഡിന്റെ നടുവിലൂടെയാണ് കേബിളിടാനായി സ്വകാര്യ കമ്പനിക്കാര്‍ കുഴിച്ചത്. കുഴികള്‍ മൂടിയ ഭാഗം താഴേക്ക് പോയി വീണ്ടും കുഴികളായി. ഇരുചക്രവാഹനങ്ങളാണ് പാത്തിപോലെയുള്ള കുഴിയില്‍വീണ് നിയന്ത്രണംവിട്ട് അപകടമുണ്ടാവുന്നത്. പന്തളം എന്‍എസ്എസ് ഗേള്‍സ് ഹൈസ്‌കൂളിനുമുന്‍വശം ഓടയ്ക്ക് സ്ലാബില്ലാത്തതാണ് യാത്രക്കാരെ അപകടത്തിലാക്കുന്നത്. നടപ്പാതപോലെ ഉപയോഗിക്കുന്ന സ്ലാബുകളാണ് ഇളകിയും തകര്‍ന്നും കിടക്കുന്നത്. ഒരുമാസം മുമ്പ് കുളനടമുതല്‍ അടൂര്‍ വരെയുള്ള ഭാഗത്ത് നൂറുമീറ്റര്‍ ഇടവിട്ട് വലിയ കുഴികളെടുത്തത് ഇതുവരെ മൂടിയിട്ടില്ല. ഇതും സ്വകാര്യ കമ്പനിയാണ് എടുത്തിട്ടുള്ളത്. റോഡ് തുറന്നുകൊടുത്തതിനുശേഷം പുനരുദ്ധാരണ പണികളൊന്നും കരാറുകാരോ കെഎസ്ടിപിയോ നടത്തുന്നില്ല. കെഎസ്ടിപി റോഡ് ഏറ്റെടുത്തിട്ടുള്ളതിനാല്‍ പൊതുമരാമത്ത് വകുപ്പും റോഡിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. പന്തളം വലിയപാലത്തിലെ കാടും മണ്ണും നീക്കാന്‍ ഏല്‍പിച്ച കരാറുകാര്‍ പാലത്തില്‍ത്തന്നെ മണ്ണ് കൂട്ടിയിട്ട് സ്ഥലംവിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss