|    Feb 24 Fri, 2017 11:27 pm
FLASH NEWS

ഏത്തടുക്ക-കിന്നിംഗാര്‍ റോഡിന്റെ ശോച്യാവസ്ഥ കാണാന്‍ ചീഫ് എന്‍ജിനീയര്‍ എത്തി

Published : 6th November 2016 | Posted By: SMR

ബദിയടുക്ക:ഏത്തടുക്ക-ബദിയടുക്ക-കിന്നിംഗാര്‍ റോഡിന്റെ ശോച്യാവസ്ഥ നേരില്‍ കാണാന്‍ കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് റോഡ് ആന്റ് ബ്രിഡ്ജസ് (നോര്‍ത്ത്) വിഭാഗം ചീഫ് എന്‍ജിനിയര്‍ വിനോദ്   ബദിയടുക്കയിലെത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെ ബദിയടുക്ക പൊതുമരാമത്ത് ഓഫിസിലെത്തി റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ചും പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചും പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനിയര്‍, എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍, ജനകീയ സമര സമിതി ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. വര്‍ഷങ്ങളായി  തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ നേരത്തെ രണ്ടു സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയിരൂന്നു. റോഡ് തകര്‍ന്നതോടെ ബസ് സര്‍വീസ് നിര്‍ത്തിവച്ചു. ഇതോടെ സ്‌കൂള്‍ കുട്ടികളടക്കം നൂറു കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് ചീഫ് എന്‍ജിനിയര്‍ അറിയിച്ചു. ജനകീയ സമര സമിതി ഭാരവാഹികളായ അഷ്‌റഫ് മുനിയൂര്‍, ബാലകൃഷ്ണ ഷെട്ടി, അന്‍വര്‍ ഓസോണ്‍, ജയേന്ദ്ര കുലാല്‍, ഹരീഷ് ഗോസാഡ, നൗഷാദ് തുടങ്ങിയവര്‍ എന്‍ജിനീയറെ വിവരങ്ങള്‍ ധരിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക