|    Oct 22 Sun, 2017 6:35 am
Home   >  Todays Paper  >  page 7  >  

ഏതു സാഹചര്യവും നേരിടാന്‍ സേന സജ്ജമെന്ന് ജെയ്റ്റ്‌ലി

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍സൈന്യം സജ്ജമാണെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ദോക്‌ലാം മേഖലയില്‍ ഇന്ത്യാ-ചൈന സംഘര്‍ഷം തുടരുന്നതിനിടെയാണ് ലോക്‌സഭയില്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന. ദോക്‌ലാം മേഖലയിലെ സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ സൈന്യത്തിന്റെ പക്കല്‍ 22 ദിവസത്തേക്കുള്ള യുദ്ധ സാമഗ്രികളേയുള്ളൂ എന്ന സിഎജി റിപോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് ഈ വിഷയത്തില്‍ കാര്യമായ പുരോഗതി വരുത്തിയിട്ടുണ്ടെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.സിക്കിം, അരുണാചല്‍ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തി മേഖലകളിലേക്ക് ഇന്ത്യ കൂടുതല്‍ സൈന്യത്തെ അയച്ചു. ദോക്‌ലാം വിഷയത്തില്‍ ചൈനയുടെ തുടര്‍ച്ചയായ പ്രസ്താവനകളെ തുടര്‍ന്നാണ് ഇന്ത്യയുടെ പുതിയ നീക്കം. സൈനികര്‍ക്കിടയില്‍ ജാഗ്രത ശക്തമാക്കിയതായും സൈനികോദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിക്കിം തൊട്ട് അരുണാചല്‍പ്രദേശ് വരെ 1400 കിലോമീറ്ററോളം ദൂരത്തിലലാണ് സൈന്യത്തെ വിന്യസിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക