|    Nov 14 Wed, 2018 5:47 am
FLASH NEWS

ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ അളവെടുപ്പ് ആരംഭിച്ചു

Published : 10th August 2018 | Posted By: kasim kzm

തൃപ്രയാര്‍: ദേശീയപാത 66ന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള അളവെടുപ്പ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു. 45 മീറ്റര്‍ ദേശീയപാതയുടെ അളവെടുപ്പ് ചേറ്റുവയില്‍ നിന്നാണ് തുടങ്ങിയത്. ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പാര്‍വ്വതി, ലെയ്‌സന്‍ ഓഫീസര്‍ എ കെ വാസുദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല് യൂണിറ്റുകളായി തിരിഞ്ഞായിരുന്നു അളവെടുപ്പ്. വീടും സ്ഥലവും നഷ്ടപ്പെടുന്നവരുടെ എതിര്‍പ്പ് കണക്കിലെടുത്ത് ഏങ്ങണ്ടിയൂര്‍ മേഖലയില്‍ വാടാനപ്പള്ളി പോലിസിന്റെ സംരക്ഷണത്തിലായിരുന്നു അളവെടുപ്പ് നടത്തിയത്. ചേറ്റുവ മുതല്‍ പൊക്കുളങ്ങരവരെയുള്ള ദേശീയപാതയുടെ ഇരുവശത്തും നിരവധി വീടുകളും സ്ഥാപനങ്ങളുമാണ് പുതിയ അലൈന്‍മെന്റ് പ്രകാരം ഉടമകള്‍ക്ക് നഷ്ടമാകുക.
അളവെടുത്ത ഭാഗങ്ങളില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപാസ് അളവെടുപ്പ് ഇന്ന് രാവിലെ വാടാനപ്പള്ളി ആശാന്‍ റോഡില്‍ നിന്നാരംഭിക്കും. അതേസമയം ദേശീയപാത 66ന്റെ വികസനത്തിനായി ഭൂമി അളവെടുപ്പ് നടപടികള്‍ ഏങ്ങണ്ടിയൂരില്‍ ആരംഭിച്ചിരിക്കെ ചേറ്റുവയില്‍ പുതിയ അലൈന്‍മെന്റ് അഗ്‌നിക്കിരയാക്കി യുഡിഎഫ് പ്രതിഷേധിച്ചു. അശാസ്ത്രീയമായ പുതിയ അലൈന്‍മെന്റ് പുനപരിശോധിക്കുക, ഭൂമിയും കിടപ്പാടവും ജീവിതമാര്‍ഗവും നഷ്ടമാകുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ചേറ്റുവ എം.ഇ.എസ് സെന്ററില്‍ രാവിലെ നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss