|    Mar 23 Thu, 2017 9:55 am
FLASH NEWS

ഏക സിവില്‍ കോഡ് രൂപീകരിക്കാനുള്ള നീക്കം അപഹാസ്യം- എസ്ഡിപിഐ

Published : 5th July 2016 | Posted By: sdq

SDPIന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപഹാസ്യമാണെന്ന് എ്ഡിപിഐ. വിഷയത്തെക്കുറിച്ചു പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ അഴിമതി, പണപ്പെരുപ്പം, ദുര്‍ഭരണം, പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന യഥാര്‍ഥ വെല്ലുവിളി കേന്ദ്ര സര്‍ക്കാരിനു മുന്നിലുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും പൗരന്മാര്‍ക്കു ലഭ്യമാക്കേണ്ടതുണ്ട്. ഇതിനിടയിലാണ് കേന്ദ്രം ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഫ്‌സലര്‍ പാഷ പറഞ്ഞു.
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അവ സാമൂഹികവും ആദര്‍ശപരവുമാണ്. തങ്ങളുടെ വിശ്വാസവും ആചാരവും പിന്തുടരുന്നതു നിയന്ത്രിക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണങ്ങളെ മുസ്‌ലിംകള്‍ക്കു പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും അഫ്‌സര്‍ പാഷ പറഞ്ഞു.
മുസ്‌ലിംകളുടെ ഏകീകൃത വ്യക്തിനിയമത്തോടുള്ള എതിര്‍പ്പ് വ്യക്തമാണെന്നു പറഞ്ഞ അദ്ദേഹം, അധികാരത്തില്‍ ആരു വന്നാലും ഏകീകൃത വ്യക്തിനിയമത്തോടുള്ള മുസ്‌ലിംകളുടെ നിലപാടു മാറില്ലെന്നും വ്യക്തമാക്കി. ഏക സിവില്‍ കോഡിന്റെ മറവില്‍ ഹിന്ദു സിവില്‍ കോഡ് നടപ്പാക്കാനാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിന് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മറികടക്കാനാവില്ലെന്നും മതപരമായ സ്വാതന്ത്യവും സാംസ്‌കാരിക സ്വാതന്ത്ര്യവും ഭരണഘടനയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും ഇതനുസരിച്ചും തങ്ങളുടെ വിശ്വാസമനുസരിച്ചും ജീവിക്കാനുള്ള അവകാശം മുസ്‌ലിംകള്‍ക്ക് ഉണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ആര്‍എസ്എസും ബിജെപിയും തങ്ങളുടെ ആശയം നടപ്പാക്കാന്‍ നടത്തുന്ന നീക്കങ്ങളില്‍പ്പെട്ടു പോവരുതെന്ന് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളോടും വ്യക്തികളോടും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

(Visited 191 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക