|    Nov 23 Thu, 2017 11:16 am
FLASH NEWS

ഏക സിവില്‍ കോഡ് രാജ്യത്തെ ശിഥിലമാക്കും

Published : 9th November 2016 | Posted By: SMR

കായംകുളം: രാജ്യത്തിന്റെ മതേതരത്വം തകര്‍ത്ത് രാഷ്ട്രത്തെ ശിഥിലമാക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയെ മതേതര സമൂഹം ചെറുത്ത് തോല്‍പിക്കണമെന്ന് കായംകുളം മുസ്്‌ലിം സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഏക സിവില്‍ കോഡ് വിഷയത്തില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് തീരുമാനം സ്വാഗതം ചെയ്ത് കൊണ്ട് മുസ്‌ലിം സൗഹൃദവേദിയുടെ നേതൃത്വത്തില്‍ മഹല്ല് തല ശരീഅത്ത് സംരക്ഷണ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. മുസ്്‌ലിം സൗഹൃദ വേദി ചെയര്‍മാന്‍ യു താജുദ്ദീന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ കൂടിയ കണ്‍വന്‍ഷന്‍ മുഹമ്മദ് ശാഫി മൗലവി കായംകുളം ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ വാഹിദ് അല്‍ഖാസിമി, എ എ വാഹിദ്, കെ ജലാലുദ്ദീന്‍ മൗലവി, നാസറുദ്ദീന്‍ മന്നാനി, എ അഷറഫ് മാളികയില്‍, അയ്യൂബ് ഖാന്‍ മന്നാനി, സൈഫുദ്ദീന്‍ മാര്‍വല്‍, ഇസ്മായില്‍ മുസ് ലിയാര്‍, സിദ്ധീഖ് മൗലവി, അബ്ദുല്‍ സലീം അസ്്‌ലമി, താജുദ്ദീന്‍ ഇല്ലിക്കുളം പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക