|    Jan 18 Wed, 2017 5:30 pm
FLASH NEWS

ഏക സിവില്‍ കോഡ് മൗലികാവകാശങ്ങളുടെ നിഷേധം: സമസ്ത

Published : 28th July 2016 | Posted By: SMR

കോഴിക്കോട്: ഏക സിവില്‍കോഡ് ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് അനുവദിച്ച മൗലികാവകാശങ്ങളുടെ നിഷേധമാണെന്നു കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തു ല്‍ ഉലമ മുശാവറ യോഗം അഭിപ്രായപ്പെട്ടു. ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. തീവ്രവാദ, വിധ്വംസകപ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അത്തരക്കാരുമായി മുസ്‌ലിം സമൂഹം യാതൊരു ബന്ധവും പുലര്‍ത്തരുതെന്നും യോഗം ആഹ്വാനം ചെയ്തു.
ഐഎസ് തീവ്രവാദവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയുള്ള വേട്ട അവസാനിപ്പിക്കണമെന്നും സമസ്തയുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുവരുന്ന പള്ളികളും മദ്‌റസകളും മറ്റു സ്ഥാപനങ്ങളും കൈയേറിയും പ്രവര്‍ത്തകരെ അക്രമിച്ചും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ പി മുഹമ്മദ് മുസ്‌ല്യാര്‍ കുമരംപുത്തൂര്‍ അധ്യക്ഷനായി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജന സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍, സി കെ എം സ്വാദിഖ് മുസ്‌ല്യാര്‍, പി പി ഉമ്മര്‍ മുസ്‌ല്യാ ര്‍, കെ ടി ഹംസ മുസ്‌ല്യാര്‍, എം എം മുഹ്‌യിദ്ദീന്‍ മൗലവി, യു എം അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, വില്യാപ്പള്ളി ഇബ്രാഹീം മുസ്‌ല്യാര്‍, ചേലക്കാട് എ മുഹമ്മദ് മുസ്‌ല്യാര്‍, ഒ മുഹമ്മദ് എന്ന കുട്ടി മുസ്‌ല്യാര്‍, എം കെ മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍, കെ പി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ല്യാര്‍, കെ പി സി തങ്ങള്‍, ടി പി ഇപ്പ മുസ്‌ല്യാര്‍, എം പി കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍, വി മൂസക്കോയ മുസ്‌ല്യാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക