|    Aug 16 Wed, 2017 10:57 pm
FLASH NEWS

‘ഏക സിവില്‍ കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍’; പദയാത്ര സംഘടിപ്പിച്ചു

Published : 28th November 2016 | Posted By: SMR

ആലപ്പുഴ: ‘ഏക സിവില്‍ കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍, കേരള സര്‍ക്കാര്‍ മതേതരമാവുക’ തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ആലപ്പുഴ മുനിസിപ്പല്‍ കമ്മിറ്റി പദയാത്ര നടത്തി.ജാഥാ കാപ്റ്റന്‍ സലീം മുല്ലാത്തിനു വുമന്‍സ് ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹിയാനത്ത് സുധീര്‍ പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. വൈകീട്ട് മൂന്നിന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പദയാത്ര വിവിധ മേഖലകളിലൂടെ കടന്നു ബീച്ചില്‍ സമാപിച്ചു. സമാപന യോഗം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി നൗഷാദ് മങ്കലശേരി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മതേതരമെന്ന് അവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍ പലപ്പോഴും സംഘപരിവാരത്താല്‍ നിയന്ത്രിക്കപ്പെടുന്ന മോദി സര്‍ക്കാരിനെ പിറകെപോവുകയാണ്. ഉത്തരേന്ത്യയില്‍ മാത്രമായി കണ്ടിരുന്ന വ്യാജ ഏറ്റമുട്ടല്‍ കൊലപാതകങ്ങള്‍ കേരളത്തിലേക്കും വ്യാപിക്കുന്നതായാണ് സമീപകാല സംഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫൈസല്‍ പഴയങ്ങാടി, സുധീര്‍ പുന്നപ്ര സംസാരിച്ചു. എസ്ഡിപിഐ ജില്ല ജനറല്‍ സെക്രട്ടറി എം സാലിം, മണ്ഡലം പ്രസിഡന്റ് ജെ ഷറഫ് വളഞ്ഞവഴി, സെക്രട്ടറി ഇബ്രാഹിം വണ്ടാനം, മുനിസിപ്പല്‍ പ്രസിഡന്റ് സബി വലിയകുളം, സുധീര്‍ കല്ലുപാലം, നിസാര്‍ എംസിഎച്ച്, നജീബ് മുല്ലാത്ത് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക