|    May 23 Tue, 2017 10:33 pm
FLASH NEWS

ഏക സിവില്‍ കോഡ്: മതസ്വാതന്ത്ര്യത്തിന് നേരേയുള്ള കൈയേറ്റം- ഐഎസ്എം

Published : 17th October 2016 | Posted By: SMR

കോഴിക്കോട്: ഇന്ത്യയുടെ അസ്തിത്വത്തിന്റെ ആണിക്കല്ലായ ബഹുസ്വരത തകര്‍ക്കാനുള്ള ഗൂഢനീക്കവും വിവിധ മതവിഭാഗങ്ങള്‍ക്ക് തങ്ങളുടെ മതനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള മൗലികാവകാശത്തിന് നേരെയുള്ള കൈയേറ്റവുമാണ് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമത്തിന്റെ പിന്നിലെന്ന് ഐഎസ്എം സംസ്ഥാന പ്രതിനിധി സംഗമം.
മതവിശ്വാസികളെയും ദലിത്-ന്യൂനപക്ഷങ്ങളെയും അരക്ഷിതമാക്കിത്തീര്‍ക്കുന്ന സഹിഷ്ണുതാ വിരുദ്ധ നീക്കങ്ങളെ പൗരസമൂഹം ചെറുത്തു തോല്‍പിക്കണം. ഈ വിഷയത്തില്‍ വിവിധ മത സംഘടനകള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഐക്യപ്പെടുന്നത് സ്വാഗതാര്‍ഹമാണ്. സംഘപരിവാര സംഘടനകളുടെ ഒളിയജണ്ടകള്‍ക്ക് അന്വേഷണ ഏജന്‍സികളും ഉദ്യോഗസ്ഥന്‍മാരും കൂട്ടുനില്‍ക്കരുത്. ഐഎസ്എം സുവര്‍ണ ജൂബിലിയുടെ ഭാഗമായി കോഴിക്കോട്ട് നടന്ന ആദര്‍ശ യൗവനത്തിന്റെ അര നൂറ്റാണ്ട് പ്രമേയത്തിലുള്ള പ്രതിനിധി സംഗമം നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി ഡോ. പി പി അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ നന്മണ്ട, ഷാനിഫ് വാഴക്കാട്, ഇസ്മാഈല്‍ കരിയാട്, നൗഷാദ് കുറ്റിയാടി, ഡോ. ഫുഖാര്‍ അലി, ഡോ. ലബീദ് അരീക്കോട്, അബ്ദുസ്സലാം മുട്ടില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
എംഎസ്എം സംസ്ഥാന സെക്രട്ടറി റിഹാസ് പുലാമന്തോള്‍, നസീര്‍ ചെറുവാടി, ഫൈസല്‍ മതിലകം, അസീസ് മേപ്പയ്യൂര്‍, ശാക്കിര്‍ ബാബു കുനിയില്‍, ജലീല്‍ മദനി വയനാട്, ഷൗക്കത്തലി പാലക്കാട്, മമ്മൂട്ടി മുസ്‌ല്യാര്‍  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day