|    Feb 21 Tue, 2017 12:53 pm
FLASH NEWS

ഏക സിവില്‍ കോഡ് ബഹുസ്വരത തകര്‍ക്കാനുള്ള ബിജെപി നീക്കം: എസ്ഡിപിഐ

Published : 25th October 2016 | Posted By: SMR

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഏക സിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് നേരേയുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി.
ഏകസിവില്‍ കോഡ് ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥയില്‍ നീതിയും തുല്യതയും കൊണ്ടുവരാന്‍ ശ്രമിക്കാതെ മതന്യൂനപക്ഷങ്ങളുടെയും ഗോത്രവര്‍ഗ ആദിവാസി വിഭാഗങ്ങളുടെയും വിശേഷാധികാരത്തെ എടുത്തുകളഞ്ഞ് ബിജെപിയുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഏക സിവില്‍ കോഡ് ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ്. ഇന്ത്യന്‍ ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനും അതില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് അവരുടെ ശ്രമം. ഇതിനെതിരേ നവംബര്‍ 1 മുതല്‍ 30 വരെ ബോധവല്‍ക്കരണം സംഘടിപ്പിക്കുവാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, റോയ് അറക്കല്‍, പി കെ ഉസ്മാന്‍, റൈഹാനത്ത്, ജലീല്‍ നീലാമ്പ്ര, അഡ്വ. കെ എം അഷ്‌റഫ്, പി അബ്ദുല്‍ ഹമീദ്, നാസറുദ്ദീന്‍ എളമരം, യഹ്‌യ കോയ തങ്ങള്‍, എ സൈനബ സംസാരിച്ചു. യോഗത്തില്‍ വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക