|    Nov 19 Sun, 2017 12:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഏക സിവില്‍ കോഡ് പിന്‍വാതിലിലൂടെ നടപ്പാക്കില്ല: മന്ത്രി

Published : 27th October 2016 | Posted By: SMR

ന്യൂഡല്‍ഹി: അഭിപ്രായ ഐക്യം രൂപപ്പെടുത്തിയ ശേഷമെ ഏകീകൃത പൊതുനിയമം നടപ്പാക്കുകയുള്ളൂവെന്നും പിന്‍വാതിലിലൂടെ നടപ്പാക്കില്ലെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി വെങ്കയ്യ നായിഡു. മുത്വലാഖ് എന്നത് ഒരു മതവിഷയമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലെന്നും അത് ലിംഗവിവേചനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും അദ്ദേഹം പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഏക സിവില്‍ കോഡിനെ കുറിച്ച് ഇതുവരെ സര്‍ക്കാര്‍ ചര്‍ച്ചനടത്തിയിട്ടില്ല. വിഷയത്തില്‍ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് ദേശീയ നിയമ കമ്മീഷന്‍ അവരുടെ വെബ്‌സൈറ്റില്‍ ചോദ്യാവലി പുറത്തിറക്കുക മാത്രമാണ് ഉണ്ടായത്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുത്തു മാത്രമെ ഏക സിവില്‍ കോഡ് നടപ്പാക്കൂ. മുത്വലാഖ് വിഷയത്തില്‍ സുപ്രിംകോടതി ശരിയായ തീരുമാനം എടുക്കുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് വര്‍ഗീയചേരിതിരിവ് സൃഷ്ടിച്ചു മതലെടുപ്പ് നടത്താനുള്ള ശ്രമമായാണ് ഏക സിവില്‍ കോഡ് വിഷയത്തെ ബിജെപി കാണുന്നതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
അതേസമയം മുത്വലാഖ്, ഏക സിവില്‍ കോഡ് വിഷയങ്ങള്‍ മുസ്‌ലിംകളുടെ ആഭ്യന്തരകാര്യമാണെന്നും അത് സമുദായത്തിനുള്ളില്‍ തന്നെ ചര്‍ച്ചചെയ്യട്ടെയെന്നും ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. ചില മുസ്‌ലിം സ്ത്രീകള്‍ ഇക്കാര്യത്തില്‍ നിയമസഹായം തേടിയിട്ടുണ്ടെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു. ഇപ്പോഴത്തെ സാഹര്യത്തില്‍ ലിംഗവിവേചനം അനുവദിക്കാനാവില്ല. ഏക സിവില്‍ കോഡ് സംബന്ധിച്ച ആവശ്യം പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക