|    Mar 28 Tue, 2017 11:09 pm
FLASH NEWS

ഏക സിവില്‍ കോഡ് നീക്കം അപലപനീയം: ഹൈദരലി തങ്ങള്‍

Published : 9th October 2016 | Posted By: SMR

കോഴിക്കോട്: ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്‌ലിം വ്യക്തി നിയമത്തെ തള്ളിക്കളഞ്ഞ് മുത്വലാഖിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഭരണഘടനാ ശില്‍പികളോടും ഭരണഘടനയോടുമുള്ള അവഹേളനമാണ്.
സാമൂഹികനീതി ഉറപ്പാക്കാനാണ് നിയമ കമ്മീഷന്‍ ഈ ചര്‍ച്ച തുടങ്ങിയതെന്നാണ് അവരുടെ അഭ്യര്‍ഥനയില്‍ പറയുന്നത്. സാമൂഹികനീതി ഉറപ്പാക്കാനാണ് ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒന്നാക്കിയത്. ഇക്കാര്യത്തില്‍ വിവിധ മതങ്ങളുടെ നിയമങ്ങളില്‍ വ്യത്യസ്തതകളുണ്ടെങ്കിലും അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താണ് എല്ലാ വിഭാഗങ്ങളും മുഖ്യധാരയില്‍ അലിഞ്ഞു ചേര്‍ന്നത്.
രണ്ടു മാസം മുമ്പ് ഏക സിവില്‍ കോഡിനെതിരേയും ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്വങ്ങളിലെ വിവാദ ഭാഗം എടുത്തു മാറ്റണമെന്നും ആവശ്യപ്പെട്ടും ഒരു കോടി ജനങ്ങള്‍ ഒപ്പിട്ട നിവേദനമാണ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചെന്നും തങ്ങള്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day