|    Oct 20 Fri, 2017 8:58 am
FLASH NEWS

ഏക സിവില്‍ കോഡ് നീക്കം അപകടകരം: ഡോ. ഷക്കീല്‍ അഹ്്മദ് സമദാനി

Published : 1st November 2016 | Posted By: SMR

കോട്ടയം: ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുമെന്ന് അലിഗഡ് മുസ്‌ലിം യൂനിവേര്‍സിറ്റി പ്രഫസറും മുസ്‌ലിം പേര്‍സനല്‍ ലോ ബോര്‍ഡ് അംഗവുമായ ഡോ. ഷകീല്‍ അഹ്മദ് സമദാനി. വ്യതസ്തമായ മത വിഭാഗങ്ങളും സംസ്‌കാരങ്ങളും ഭാഷക്കാരും സ്‌നേഹത്തോടെയും ഒരുമയോടെയും ജീവിക്കുന്ന മഹത്തായ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയുടെ അടിസ്ഥാന നിലപാടാണു നാനാത്വത്തിലെ ഏകത്വം. ത്വലാഖ് (വിവാഹ മോചനം) മുസ്‌ലിം സമൂഹത്തില്‍ കുറവാണ്. അതിലും അപൂര്‍വമായ മുത്തലാഖിന്റെ പേരും പറഞ്ഞ് ഏക സിവില്‍ കോഡിനു വേണ്ടിയുള്ള ഇന്ത്യന്‍ നിയമ കമ്മീഷന്റെ ശ്രമം അങ്ങേയറ്റം അപകടകരവും രാജ്യത്തിന്റെ മഹത്തായ സംസ്‌കാരത്തെ തകര്‍ക്കുന്നതുമാണെന്നും ഈ നീക്കത്തില്‍ നിന്ന് നിയമ കമ്മീഷനും കേന്ദ്ര ഭരണകൂടവും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കോട്ടയം മേഖലാ സമിതി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മേഖലാ പ്രസിഡന്റ് കെ എം ത്വാഹാ മൗലവി അല്‍ ഹസനി അധ്യക്ഷത വഹിച്ചു. യോഗം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ കോട്ടയം ജില്ലാ സെക്രട്ടറി കെ എം ഈസല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. പേര്‍സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുഷുക്കൂര്‍ മൗലവി, മേഖലാ സെക്രട്ടറി അബ്ദുന്നാസിര്‍ മൗലവി, ഹാഫിസ് സിറാജുദ്ദീന്‍ ഖാസിമി, അന്‍സാരി മൗലവി ബാഖവി, നിസാമുദ്ദീന്‍ മൗലവി, നിഷാദ് മൗലവി, അര്‍ശുദ്ദീന്‍ ബാഖവി, കുഞ്ഞുമൊയ്തീന്‍ മുസ്്‌ലിയാര്‍, കോട്ടയം നഗരസഭാ കൗണ്‍സിലര്‍ കുഞ്ഞുമോന്‍ കെ മേത്തര്‍, പഞ്ചായത്തംഗം ത്വല്‍ഹത്ത്, നവാസ് എ ഖാദര്‍, അബ്ദുസ്സലാം കൊട്ടാരത്തില്‍, അന്‍സര്‍ഷാ, നാസര്‍ ചാത്തന്‍കോട്ട്മാലി, അബ്ദദുള്‍ റഷീദ് (അലന്‍ ആന്റ് ഹാബര്‍), അന്‍വര്‍ഷ, അഷ്‌റഫ് ചാരത്തറ, നൂറുദ്ദീന്‍ മേത്തര്‍, കെ പി അബ്ദുല്‍ സലാം, അബ്ദുറഷീദ് മൗലവി മന്നാനി, ഇബ്രാഹിം മൗലവി ഹസനി, സയ്യിദ് മുഹമ്മദ് അല്‍ഖാസിമി സംസാരിച്ചു.  17നു ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ വജ്ര ജൂബിലിയുടെ ഭാഗമായി കോട്ടയം പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഫാഷിസ-ഭീകര വിരുദ്ധ സമ്മേളനം വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക