|    Oct 19 Thu, 2017 5:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ല

Published : 19th October 2016 | Posted By: SMR

കോഴിക്കോട്: ബഹുസ്വര സംസ്‌കാരവും സാമൂഹികാവസ്ഥയും നിലനില്‍ക്കുന്ന രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
21ാം നിയമ കമ്മീഷന്‍ ആണ് ഇതുമായി ബന്ധപ്പെട്ട ചോദ്യാവലി തയാറാക്കിയത്. മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട ആരും കമ്മീഷനില്‍ ഇല്ല. ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ മുന്‍ എംപി സത്യപാല്‍ ജയിന്‍, ബിമല്‍ എന്‍ പട്ടേല്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. ഇവരെല്ലാം സംഘപരിവാര സഹയാത്രികരാണ്. ഇവര്‍ എങ്ങനെ മുസ്‌ലിം സമുദായത്തിന്റെ സംരക്ഷണം നടപ്പാക്കുമെന്ന് ഷാനവാസ് ചോദിച്ചു. മുത്വലാഖ് വിവാദം ഉയര്‍ത്തി ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം ആസൂത്രിതമാണ്. ഇസ്‌ലാം ശരീഅത്ത് നിയമത്തിലും വ്യക്തിനിയമത്തിലും കടന്നുകയറാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കും. കോണ്‍ഗ്രസ് ഇക്കാര്യത്തിലുള്ള ഖണ്ഡിതമായ അഭിപ്രായം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഖുര്‍ആന്‍ ആസ്പദമാക്കി ജീവിതം നയിക്കുന്നവരുടെ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. വര്‍ഗീയ പ്രസംഗം നടത്തുന്ന സംഘപരിവാരത്തിന് മുസ്‌ലിം വ്യക്തി നിയമത്തിന് നേരെ തിരിയാനുള്ള അവകാശമില്ല. കൊച്ചിയിലെ പീസ് സ്‌കൂളിനുനേരെ നടപടിയെടുത്തതില്‍ പോലിസ് അമിതാവേശം കാണിച്ചതായും ഷാനവാസ് അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക