|    Mar 27 Mon, 2017 4:27 pm
FLASH NEWS

ഏക സിവില്‍ കോഡ് ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് കേന്ദ്ര നിയമമന്ത്രി

Published : 14th July 2016 | Posted By: SMR

Ravishankar-Prasad1

ന്യൂഡല്‍ഹി: എല്ലാ വിഭാഗം ആളുകളുമായും ചര്‍ച്ചചെയ്ത ശേഷമേ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ നടപടി സ്വീകരിക്കൂ എന്നും ഇക്കാര്യത്തില്‍ ധൃതി കാണിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. അത് ഭരണഘടനാപരമായ വിഷയങ്ങളടങ്ങിയതാണ്.
ഇതേക്കുറിച്ച് സുപ്രിംകോടതി വിവിധ ഘട്ടങ്ങളിലും വിവിധ ഹൈക്കോടതികള്‍ പലസമയത്തായും പുറപ്പെടുവിച്ച നിരീക്ഷണങ്ങള്‍ ഉണ്ട്. അതിനുപുറമേ ഏക സിവില്‍ കോഡ് എന്നത് ഇപ്പോഴത്തെ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ പെട്ടതുമാണ്. എന്നാല്‍, പെട്ടെന്ന് ഏതുവിധത്തിലും നടപ്പാക്കുക എന്ന നിലപാട് ഇക്കാര്യത്തില്‍ എടുക്കില്ല.
വിവിധ മതങ്ങളും ആചാരങ്ങളും സംസ്‌കാരങ്ങളും അടങ്ങിയ വൈവിധ്യമാര്‍ന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍തന്നെ ഏക സിവില്‍ കോഡ് വിഷയത്തില്‍ ആഴത്തിലുള്ള ചര്‍ച്ചയും സംവാദവും ആവശ്യമാണ്. ചര്‍ച്ചകളാവട്ടെ സുതാര്യവും എല്ലാവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ളതുമാവണം. ലോ കമ്മീഷന്‍ അതിന്റെ നടപടികള്‍ക്കു തുടക്കമിടട്ടെ. എങ്കിലും സര്‍ക്കാരാവും അന്തിമ തീരുമാനം എടുക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കൊളീജിയത്തിന്റെ നടപടി ചട്ടങ്ങളെ ചൊല്ലി കേന്ദ്രസര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരവെ, നീതിന്യായ സംവിധാനവുമായി  തര്‍ക്കത്തിനില്ലെന്നും മന്ത്രി പറഞ്ഞു. സ്വതന്ത്ര നീതിന്യായ സംവിധാനത്തെ സര്‍ക്കാര്‍ ബഹുമാനിക്കുന്നു. സര്‍ക്കാര്‍ ഒരിക്കലും ജുഡീഷ്യറിയെ അവമതിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day