|    Jul 24 Mon, 2017 1:59 pm

ഏക സിവില്‍ കോഡ്: ചോദ്യാവലി പിന്‍വലിക്കണമെന്ന്

Published : 19th October 2016 | Posted By: Abbasali tf

പാലക്കാട്: ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി നിയമ കമ്മീഷന്‍ തയ്യാറാക്കിയ ചോദ്യാവലി മത നിയമങ്ങള്‍ക്കും വ്യക്തി നിയമങ്ങള്‍ക്കും വിരുദ്ധമായതിനാല്‍ പിന്‍വലിക്കണമെന്ന് കേരള മുസ്‌ലിം കോണ്‍ഫറന്‍സ് (മുസ്‌ലിം ഐക്യവേദി) ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഭരണഘടനയിലെ 36 മുതല്‍ 51 വരെയുള്ള വകുപ്പുകളിലായാണ് നിര്‍ദേശക തത്വങ്ങള്‍ പ്രതിപാദിക്കുന്നത്. 44ാം വകുപ്പില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നെ പറഞ്ഞിട്ടുള്ളു. അതില്‍ പറയുന്ന 47ാം വകുപ്പിലാണ് രാജ്യത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.  ഇവയ്‌ക്കൊന്നും മുന്‍തൂക്കം നല്‍കാതെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ – ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധമുളവാക്കുന്നതും സാമൂഹിക ധ്രുവീകരണത്തിന് ഇടയാക്കുന്നതുമായ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയുണ്ടെന്നും യോഗം കുറ്റപ്പെടുത്തി. കേരള മുസ്‌ലീം കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ എ കെ സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. കെ കാദര്‍കുട്ടി, എം ഷാജഹാന്‍, സി. മുഹമ്മദലി, ഐ സഹാബുദ്ദീന്‍, ജെ ബഷീര്‍ അഹമ്മദ്, എം സി കാദര്‍ മൊയ്തീന്‍, എം എല്‍ നൗഷാദ്, എച്ച് താജൂദ്ദീന്‍, കെ എസ് മുനീര്‍, എസ് കെ പീര്‍മുഹമ്മദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക