|    Jan 20 Fri, 2017 12:54 am
FLASH NEWS

ഏക സിവില്‍ കോഡ്: ആശങ്കകള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി

Published : 5th August 2016 | Posted By: SMR

ന്യുഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കി. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, കെ സി വേണുഗോപാല്‍, എം ഐ ഷാനവാസ് എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയെ കണ്ടത്.
ശരീഅത്ത് പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്കു ഭരണഘടന അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ മുസ്‌ലിംകള്‍ക്കു വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുന്നതിന് പ്രയാസം നേരിടുമെന്നും അതിനാല്‍ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശത്തെ ഹനിക്കുന്ന ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്നും സംഘം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. ഈ വിഷയത്തില്‍ ആദ്യമായിട്ടാണ് നിവേദനം ലഭിക്കുന്നതെന്നും ആവശ്യങ്ങള്‍ വേണ്ടനിലയില്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നില്ലെങ്കില്‍ വിവിധ സംഘടനകളുമായി യോജിച്ച് ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നും അവര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയെ കണ്ടതിനു ശേഷം ജമാഅത്ത് ഫെഡറേഷന്‍ നേതാക്കളും പ്രവര്‍ത്തകരും പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിശ്വാസ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഒരുസര്‍ക്കാരിനും കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നീക്കം മുസ്‌ലിം വ്യക്തി നിയമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഏകീകൃത സിവില്‍ കോഡ്  അടിച്ചേല്‍പിക്കാനുള്ള തിരുമാനം ജനങ്ങളെ രണ്ടുതട്ടിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
എംപിമാര്‍ക്കു പുറമെ ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ പി മുഹമ്മദ്, ഖജാഞ്ചി എ യൂനുസ്‌കുഞ്ഞ്, തൊടിയൂര്‍ കുഞ്ഞ്മുഹമ്മദ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം എ സമദ്, എ കെ ഉമര്‍ മൗലവി, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, കരമന മാഹീന്‍, എം എ അസീസ്, കെ വൈ മുഹമ്മദ് കുഞ്ഞ്, കുളത്തൂപുഴ സലീം എന്നിവരും സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക