|    Sep 26 Tue, 2017 12:59 pm
Home   >  Todays Paper  >  Page 5  >  

ഏക സിവില്‍ കോഡ്‌കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: കോ-ഓഡിനേഷന്‍ കമ്മിറ്റി

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളായ മതനിരപേക്ഷതയെയും വിശ്വാസികള്‍ക്കു നല്‍കുന്ന സംരക്ഷണത്തെയും തകര്‍ക്കുന്ന ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ദേശീയ നിയമ കമ്മീഷനെ ചോദ്യാവലികളുമായി രംഗത്തിറക്കിയിരിക്കുന്ന അധാര്‍മിക നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് വിവിധ മുസ്‌ലിം സംഘടനകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പൗരന്റെ മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാണ് ഏക സിവില്‍കോഡ്. വ്യത്യസ്ത വിഭാഗങ്ങള്‍ അവരുടെ മതാചാരങ്ങളെ പിന്തുടര്‍ന്ന് സൗഹാര്‍ദപൂര്‍ണമായ ജീവിതം നയിക്കുന്ന രാജ്യത്ത് രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഭിന്നിപ്പിനും വിഭാഗീയതയ്ക്കും വഴിയൊരുക്കുന്നത് ആശങ്കാജനകമാണ്.
നിയമ കമ്മീഷനു നല്‍കിയ ഉത്തരവുകള്‍ റദ്ദാക്കി വിശ്വാസികളുടെ വികാരം മാനിക്കണം. യോഗത്തില്‍ കായിക്കര ബാബു അധ്യക്ഷത വഹിച്ചു. പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, ഹസന്‍ ബസരി മൗലവി, സഈദ് മുസ്‌ല്യാര്‍, ഇബ്രാഹീം മൗലവി, ഡോ. നിസാറുദ്ദീന്‍, അഡ്വ. എ എം കെ നൗഫല്‍, അഡ്വ. എ അബ്ദുല്‍ കരീം, കരമന സലീം, പ്രഫ. കെ എ ഹാഷിം, പ്രഫ. റഷീദ്, പ്രഫ. മീരാന്‍ സാഹിബ്, നാഷനല്‍ ഷാഹുല്‍ ഹമീദ് ഹാജി, എ എല്‍ നിസാര്‍, വിഴിഞ്ഞം ഹനീഫ്, അബ്ദുല്‍ കരീം, എ എല്‍ എം കാസിം, നിസാര്‍ മൗലവി, മുഹമ്മദ് ശരീഫ്, ഖലീല്‍ അഹമ്മദ്, നവാസ്, സെയ്തലവി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക