|    Jan 22 Sun, 2017 7:25 am
FLASH NEWS

ഏക സിവില്‍ കോഡും മുസ്‌ലിം വേട്ടയും; പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

Published : 17th October 2016 | Posted By: SMR

തിരുവനന്തപുരം: ഏക സിവില്‍ കോഡിനും മുസ്‌ലിം വേട്ടയ്ക്കുമെതിരേ ഒക്ടോബര്‍ അവസാനം തലസ്ഥാന നഗരിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്ത സമ്മേളനം തീരുമാനിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ന്യൂനപക്ഷ-മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മതപഠനകേന്ദ്രങ്ങള്‍ക്കുമെതിരേ കള്ളക്കേസ് ചമയ്ക്കുകയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യുന്നതില്‍ യോഗം പ്രതിഷേധിച്ചു.
തീവ്രവാദത്തിന്റെ പേരില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ ഒഴിവാക്കപ്പെടണം. യോഗത്തില്‍ ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ, ഖാദിഫോറം, ഇമാംസ് കൗണ്‍സില്‍, പോപുലര്‍ ഫ്രണ്ട്, എസ്‌വൈഎസ്, ലജിനത്തുല്‍ മുഅല്ലിമീന്‍ സമസ്ത, ഐഎന്‍എല്‍, കെഎന്‍എം, കെഎന്‍എം(മടവൂര്‍), എംഎസ്എസ്, ദാറുല്‍ഖദ, ഇന്റര്‍നാഷനല്‍ ഖുര്‍ആന്‍ ഫൗണ്ടേഷന്‍, വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് വിഷന്‍, തൗഹീദ് ജമാഅത്ത്, ജമാഅത്ത് കൗണ്‍സില്‍, ജമാഅത്ത് കോ-ഓഡിനേഷന്‍, മെക്ക, എന്‍എച്ച് ട്രസ്റ്റ്, ഇസ്‌ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍, തിരുവിതാംകോട് മുസ്‌ലിം ജമാഅത്ത്, യുഎംഒ പ്രതിനിധികള്‍ പങ്കെടുത്തു.
നീതിനിഷേധങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വ. എ അബ്ദുല്‍ കരീം ചെയര്‍മാനും അഡ്വ. എ എം കെ നൗഫല്‍ കണ്‍വീനറുമായി നിയമോപദേശ സമിതിയെയും തിരഞ്ഞെടുത്തു. എംഇഎസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കായിക്കര ബാബു അധ്യക്ഷത വഹിച്ചു. പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, ഹസന്‍ ബസരി മൗലവി, ഇബ്രാഹിം മൗലവി, ഡോ. നിസാറുദ്ദീന്‍, ഡോ. റഹ്മാന്‍, എ എം കെ നൗഫല്‍, അഡ്വ. എ അബ്ദുല്‍ കരീം, പ്രഫ. കെ എ ഹാഷിം, പ്രഫ. റഷീദ്, പ്രഫ. മീരാന്‍ മാലിക്, കരമന സലീം, നാഷനല്‍ ഷാഹുല്‍ ഹമീദ് ഹാജി, വിഴിഞ്ഞം ഹനീഫ്, എഎല്‍ നിസാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക