|    Dec 16 Sat, 2017 2:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഏക സിവില്‍ കോഡിന് പിന്നില്‍ വര്‍ഗീയ അജണ്ട: പോപുലര്‍ ഫ്രണ്ട്

Published : 4th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ എം ഷെരീഫ്. ഉത്തര്‍പ്രദേശില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ചെറുതും വലുതുമായ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കൈരാനയില്‍ നിന്ന് ഹിന്ദുക്കള്‍ കൂട്ടപ്പലായനം നടത്തിയെന്ന ബിജെപി എംപി ഹുക്കും സിങിന്റെ ആരോപണം ഇത്തരത്തിലൊന്നാണ്.
മാധ്യമങ്ങളുടെ ഇടപെടല്‍ മൂലമാണ് വലിയൊരു വര്‍ഗീയ കലാപം ഒഴിവാക്കപ്പെട്ടത്. രാമജന്മഭൂമിപോലെ ഏക സിവില്‍ കോഡും ബിജെപി രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്ന തന്ത്രമാണ്. തിരഞ്ഞെടുപ്പ് കാലങ്ങളിലാണ് ഇവ മുതലെടുപ്പിനു വേണ്ടി അവര്‍ ഉപയോഗിക്കാറുള്ളത്. രണ്ടു വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു നേട്ടവും ഇല്ലാത്തതുകൊണ്ടാണിത്.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്ന സത്യം മൂടിവയ്ക്കാനാണിത് ഉപയോഗിക്കുന്നത്. സാമ്പത്തികരംഗത്തും വിദേശബന്ധങ്ങളിലും ആഭ്യന്തരകാര്യങ്ങളിലും കഴിഞ്ഞ രണ്ടു വര്‍ഷം തികഞ്ഞ പരാജയമായിരുന്നു. ദാരിദ്ര്യം, നിരക്ഷരത, വര്‍ഗീയത, ദലിതര്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള പീഡനം തുടങ്ങി കൂടുതല്‍ ഗൗരവമായ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ മുന്നിലുണ്ട്.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കുമെതിരായ നീക്കമാണ് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമമെന്നും സര്‍ക്കാര്‍ അതില്‍ നിന്നു പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക