|    Feb 26 Sun, 2017 11:40 am
FLASH NEWS

ഏക സിവില്‍ കോഡിനെതിരേ വിവിധ സ്ഥലങ്ങളില്‍ എസ്ഡിപിഐ പദയാത്ര

Published : 25th November 2016 | Posted By: SMR

തലശ്ശേരി: ഹൈേക്കാടതി ജഡ്ജിമാരുടെ നിയമനത്തില്‍ പോലും ആര്‍എസ്എസ് നേരിട്ട് ഇടപെടുകയാണെന്നും ഇതോടെ ഇന്ത്യ ജനാധിപത്യ റിപ്ലബ്ലിക്കായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ആശങ്ക വര്‍ധിച്ചെന്നും എസ്ഡിപിഐ നേതാവ് ഫൈസല്‍ ഈരാറ്റുപേട്ട. ഏക സിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുപ്രിം കോടതിയിലും ഇത്തരത്തിലുള്ള ഇടപെടലുണ്ട്. ദലിത്, മുസ്്‌ലിം ജനവിഭാഗങ്ങള്‍ക്കെതിരേ ബ്രാഹ്്മണ രാഷ്ട്രീയത്തെ കൊണ്ടുവരുന്ന ജനാധിപത്യ വിരുദ്ധതയാണ് ഏകസിവില്‍കോഡിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നിലപാട് ആര്‍എസ്എസിനു തുല്യമാണ്. അതാണ് ത്വലാഖ്, മുത്തലാക്ക് വിഷയത്തില്‍ സിപിഎമ്മിന്റെ മഹിളാ സംഘടനയിലൂടെ പുറത്തുവന്നത്. പാര്‍ലിമെന്റില്‍ മുസ്്‌ലിം വിരുദ്ധമായ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിനെ അംഗീകരിച്ചവരായിരുന്നു സിപിഎം. യുഎപിഎ നിയമം നടപ്പാക്കിയപ്പോള്‍ അതിന്റെ ആദ്യ പ്രതിഫലനം ഉണ്ടായത് പടിഞ്ഞാറന്‍ ബംഗാളിലായിരുന്നു. ദലിതരെയും മുസ്‌ലിംങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു യുഎപിഎ നിയമം. നേരത്തേ ശരിഅത്ത് വിഷയത്തിലും സിപിഎം മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ഇത്തരം ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി മണ്ഡലത്തില്‍ സെയ്താര്‍ പള്ളി, മട്ടാമ്പ്രം, പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ്് സ്റ്റാന്റ് എന്നിവടങ്ങളിലൂടെയാണ് ജാഥ സമാപിച്ചത്. പൊതുയോഗം എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ സി ജലാലൂദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ അഡ്വ. കെ സി മുഹമ്മദ് ഷബീര്‍ സംസാരിച്ചു. വളപട്ടണം: എസ്ഡിപിഐ വളപട്ടണം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്ര വളപട്ടണം മന്നയില്‍ നിന്നാരംഭിച്ച് കടവ് റോഡ് വഴി മേലേ സ്റ്റാന്‍ഡില്‍ സമാപിച്ചു, അഴീക്കോട് മണ്ഡലം ഖജാന്‍ജി ബി പി അബ്ദുല്ല ജാഥാ ക്യാപ്റ്റന്‍ ടി കെ അബ്ദുല്‍ ലത്തീഫിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സുനീര്‍ പൊയ്ത്തുംകടവ്, നവാസ് നായക്കന്‍ എന്നിവര്‍ വിവിദ സ്ഥലങ്ങളില്‍ സംസാരിച്ചു, സമാപന പൊതുയോഗം ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. എ എം നസീര്‍, ടി കെ ലത്തീഫ് സംസാരിച്ചു. കൂത്തുപറമ്പ്: എസ്ഡിപിഐ മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്ര മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി മുനീര്‍ ശിവപുരം പഞ്ചായത്ത് പ്രസിഡന്റും ജാഥാ കാപ്റ്റനായ സലീം മെരുവമ്പായിക്കു കൈമാറി ഉദ്ഘാടനം ചെയ്തു. നീര്‍വേലിയില്‍ നിന്നാരംഭിച്ച് വിവിധ സ്ഥലങ്ങളിലെ സ്വീകരണ ശേഷം മെരുവമ്പായിയില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറേിയറ്റംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി എം നസീര്‍ മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് മെരുവമ്പായി, സലീം മെരുവമ്പായി, നജീബ് പങ്കെടുത്തു. ഇരിട്ടി: ഏക സിവില്‍ കോഡിനും യുഎപിഎ നിയമം ദുരുപയോഗത്തിനുമെതിരേ എസ്ഡിപിഐ ഇരിട്ടി നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര നടത്തി. പുന്നാട് ടൗണില്‍ പേരാവൂര്‍ ണണ്ഡലം പ്രസിഡന്റ് എസ് നൂറുദ്ദീന്‍ ജാഥ ലീഡര്‍ സിറാജ് നടുവനാടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എം റഫീഖ്, മണ്ഡലം സെക്രട്ടറി എം അബ്ദുല്‍ സത്താര്‍, യാക്കൂബ് ഇരിട്ടി, സി എം നസീര്‍, പി പി അബ്ദുല്ല സംസാരിച്ചു. 19ാം മൈലില്‍ നടന്ന സമാപന സംഗമം ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day