|    Aug 20 Sun, 2017 8:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഏക സിവില്‍ കോഡിനെതിരേ ഒപ്പുശേഖരണം ഇന്ന്

Published : 4th November 2016 | Posted By: SMR

ചേളാരി: ഏകീകൃത സിവില്‍നിയമം കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നടത്തുന്ന ക്യാംപയിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രഖ്യാപിച്ച ഒപ്പുശേഖരണം സംസ്ഥാന വ്യാപകമായി ഇന്ന് നടക്കും.
പള്ളികളില്‍ കൗണ്ടര്‍ സ്ഥാപിച്ചും ഗൃഹസന്ദര്‍ശനം നടത്തിയും പരമാവധി ഒപ്പുകള്‍ സമാഹരിക്കാന്‍ കീഴ്ഘടങ്ങളും മഹല്ല്കമ്മിറ്റി ഭാരവാഹികളും തയ്യാറാകണം. ശേഖരിച്ച ഒപ്പുകള്‍ യഥാസമയം ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അഡ്രസില്‍ ഇ-മെയില്‍ ചെയ്യേണ്ടതും പ്രിന്റ്ഔട്ട് കോപ്പികള്‍ താഴെ പറയുന്ന വിധം ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടതുമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെആലിക്കുട്ടി മുസ്‌ല്യാരും സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാരും അഭ്യര്‍ഥിച്ചു. ഒപ്പുശേഖരണത്തിനുള്ള വെബ് സൈറ്റുകളില്‍ ലഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക