|    Jun 28 Wed, 2017 2:22 pm
FLASH NEWS

ഏക സിവില്‍ കോഡിനെതിരേഎസ്ഡിപിഐ പദയാത്ര

Published : 24th November 2016 | Posted By: SMR

തൊടുപുഴ: ഏക സിവില്‍ കോഡിനെതിരെ എസ്ഡിപിഐയുടെ മണ്ഡലം പദയാത്ര. 25,2 6 തിയ്യതികളിലാണ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചിരിക്കുന്ന്. ഏക സിവില്‍ കോഡിലൂടെ മനുവാദം പ്രതിഷ്ഠിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, ജാതിയും മതവും നോക്കിയുള്ള യുഎപിഎ ചുമത്തല്‍ അവസാനിപ്പിക്കുക, മുസഌം സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വര്‍ഗീയ നീക്കം ഉപേക്ഷിക്കുക എന്നി മുദ്രവാക്യങ്ങളുയര്‍ത്തിയാണ് പദയാത്ര. 25നു രാവിലെ കാഞ്ഞാറില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര വൈകിട്ട് പെരുമ്പിള്ളിച്ചിറയില്‍ സമാപിയ്ക്കും. തൊടുപുഴ മണ്ഡലം പ്രസിഡന്റ് എം എസ് സുബൈറാണ് ജാഥാ ക്യാപ്ടന്‍. പദയാത്രയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് എസ്ഡിപിഐ മണ്ഡലം ട്രഷറര്‍ ഷെമീര്‍ കുഞ്ചാവീടന്‍ അറിയിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക