|    Jan 24 Tue, 2017 8:52 pm
FLASH NEWS

ഏക സിവില്‍കോഡ്: 31ന് മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം

Published : 12th July 2016 | Posted By: SMR

കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ 31ന് കോഴിക്കോട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. ഏക സിവില്‍കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെയും വൈവിധ്യങ്ങളെയും തകര്‍ക്കും. ഇത് മുസ്‌ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല. മതേതര ഇന്ത്യയെ തന്നെ ശൈഥില്യത്തിലേക്കു നയിക്കുന്നതിന് ഏക സിവില്‍കോഡ് കാരണമാവും. രാജ്യത്തെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന സമാന ചിന്താഗതിക്കാരെ അണിനിരത്തി ഈ അപകടത്തെ പ്രതിരോധിക്കുമെ ന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക