|    Feb 23 Thu, 2017 5:33 pm

ഏക സിവില്‍കോഡ്: 10ന് മുസ്്‌ലിം കൂട്ടായ്മ

Published : 25th October 2016 | Posted By: SMR

കണ്ണൂര്‍: ഏകസിവില്‍ കോഡിനെതിരേ മുസ്്‌ലിം കൂട്ടായ്മ എന്ന സന്ദേശമുയര്‍ത്തി നവംബര്‍ 10ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ മുസ്്‌ലിം കൂട്ടായ്മ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാന്‍ ജില്ലയിലെ മുസ്്‌ലിം സംഘടനകളുടെ നേതൃതല യോഗം തീരുമാനിച്ചു.രാജ്യത്തിന്റെ ഓരോ കുതിപ്പിലും വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച  മുസ്്‌ലിം സമുദായത്തെ രാജ്യദ്രോഹികളും ദേശവിരുദ്ധരുമായി ചിത്രീകരിക്കുന്ന അവസ്ഥയും ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ ഭരണ കൂടത്തിന് ഇഷ്ടമില്ലാത്ത നിരപരാധികളെ കുറ്റം ആരോപിക്കപ്പെട്ടു അത് ബോധ്യപ്പെടുത്താതെ ദീര്‍ഘകാലം തടങ്കലില്‍ വയ്ക്കുന്ന അവസ്ഥയും ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യമാണ് നിലവിലുള്ളതെന്ന് യോഗം അംഗീകരിച്ച പ്രമേയം വിലയിരുത്തി. അധികാരത്തിന്റെ കറുത്ത കൈകള്‍ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയും നീങ്ങിയിരിക്കുകയാണ്. ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ഭരണ ഘടന നല്‍കിയ അവകാശങ്ങള്‍ സംരക്ഷിക്കാനോ അവര്‍ക്ക് അരക്ഷിതാവസ്ഥ സംജാതമാക്കുന്ന നടപടികള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനോ ഉത്തരവാദിത്ത്വമുള്ള സര്‍ക്കാര്‍ ആ അവസ്ഥയിലേക്ക് തിരിച്ചു വരണം. ജില്ലയിലെ എല്ലാ മഹല്ലുകളിലെ പള്ളികളിലും നവംബര്‍ 4നു വെള്ളിയാഴ്ച ഉല്‍ബോധന പ്രസംഗം നടത്താന്‍ ഖത്തീബുമാരോട് ആഹ്വാനം ചെയ്തു. മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. പി പി ഉമര്‍ മൗലവി, ഡോ. എ ബഷീര്‍, കെ എം മഖ്ബൂല്‍, ടി എ തങ്ങള്‍, അഡ്വ. പി മുസ്തഫ, വി പി വമ്പന്‍, അഡ്വ. പി മഹമൂദ്, സി കെ മഹ്മൂദ്, സി പി സലീം, കെ കെ മുഹമ്മദ്, പി യു ഇസ്മായില്‍, അഡ്വ. അബ്ദുല്‍കരീം ചേലേരി, എസ് എം ഹാരിസ്, വി നൗഷാദ് സലാഹി, കെ പി അബ്ദുല്‍അസീസ്, എ ടി അബ്ദുസ്സലാം, കെ പി ബുഖാരി, പി കെ ശരീഫ്, അഡ്വ. പി വി സൈനുദ്ദീന്‍ സംസാരിച്ചു.കണ്ണൂരില്‍ ചേര്‍ന്ന മുസ്്‌ലിം സംഘടനാ നേതൃയോഗം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക