|    Oct 23 Tue, 2018 3:12 am
FLASH NEWS

ഏക സിവില്‍കോഡ് സമുദായത്തെ വേട്ടയാടാനുള്ള തന്ത്രം: ജമാഅത്ത് കൗണ്‍സില്‍

Published : 30th January 2017 | Posted By: fsq

 

തിരുവനന്തപുരം: ഏക സിവില്‍കോഡ് മുസ്്‌ലിം സമുദായത്തെ വേട്ടയാടാനുള്ള ഫാഷിസ്റ്റ് തന്ത്രത്തിന്റെ ഭാഗമാണെന്നു കേരള മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍. ജമാഅത്ത് കൗണ്‍സില്‍ തിരുവനന്തപുരം മേഖലയിലെ മുസ്്‌ലിം ജമാഅത്ത് ഭാരവാഹികളുടെയും ഇമാമുമാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഏക സിവില്‍കോഡ് വഴി കവര്‍ന്നെടുക്കുമെന്നും ഇതിനെതിരേ ഒറ്റക്കെട്ടായുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡന്റ് ശഷറഫുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഷാജി പള്ളം, എ എസ് ഹമീദ്, ജാസിം കണ്ടല്‍, കെ എച്ച് എം നജീബ്, അബ്ദുല്‍സലാം, എ അക്രം അര്‍ഷാദ് സംസാരിച്ചു. വിഴിഞ്ഞം ഹനീഫ് സംഘടനാ സന്ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss