|    Apr 27 Thu, 2017 12:27 pm
FLASH NEWS

ഏക സിവില്‍കോഡ് വര്‍ഗീയ ധ്രുവീകരണംഉണ്ടാക്കും: കാന്തപുരം

Published : 2nd December 2016 | Posted By: SMR

തൃശൂര്‍: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങളിലൂടെ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുങ്ങുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. കേരള മുസ്‌ലിം ജമാത്ത് തൃശൂര്‍ ജില്ലാകമ്മറ്റി സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സില്‍ മദ്ഹ്‌റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിക്കും വിശ്വാസാചാരങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടരുത്. ഏക സിവില്‍കോഡ് ഇന്ത്യന്‍ മതേതരത്വത്തിനും ബഹുസ്വരതയ്ക്കും കളങ്കമാണ്. അതിനെതിരേ ജനകീയമായ പ്രതിരോധം തീര്‍ക്കാന്‍ കേരള മുസ്‌ലിം ജമാഅത്ത് മുന്‍പന്തിയിലുണ്ടാവുമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. സ്വാഗതസംഘം ചെയര്‍മാര്‍ സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി അധ്യക്ഷതവഹിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day