|    Aug 18 Fri, 2017 12:34 pm
FLASH NEWS

‘ഏക സിവില്‍കോഡ് രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കും’

Published : 21st November 2016 | Posted By: SMR

കല്‍പ്പറ്റ: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്നതാണെന്നു സമസ്ത മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരേ നാളെ സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എം എം ഇമ്പിച്ചിക്കോയ മുസ്്‌ല്യാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പി ഇബ്രാഹീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായി പി ഇബ്രാഹീം മാസ്റ്റര്‍ കൂളിവയല്‍ (പ്രസിഡന്റ്), എം എം ഇമ്പിച്ചിക്കോയ മുസ്്‌ല്യാര്‍, ഹംസ മുസ്്‌ല്യാര്‍ റിപ്പണ്‍, ഉസ്മാന്‍ മഞ്ചേരി മാനന്തവാടി, അബ്ദുല്‍ ഖാദര്‍ മടക്കിമല, കുഞ്ഞബ്ദുല്ല ഹാജി (വൈസ് പ്രസിഡന്റുമാര്‍), എം മുഹമ്മദ് ബഷീര്‍ പടിഞ്ഞാറത്തറ (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് ഫൈസി പനമരം, ചക്കര അബ്ദുല്ല ഹാജി കെല്ലൂര്‍, പി അഷ്‌റഫ് ഇടിയംവയല്‍, അബാസ് ഫൈസി വാരാമ്പറ്റ, അബ്ദുല്‍ കരീം ബാഖവി ബത്തേരി (ജോയിന്റ് സെക്രട്ടറിമാര്‍), ഉസ്മാന്‍ ഫൈസി തരുവണ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി പ്രതിനിധി മരക്കാര്‍ മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി പി ഹാരിസ് ബാഖവി ശരീഅത്ത് സംരക്ഷണ പരിപാടി വിശദീകരിച്ചു. അഷ്‌റഫ് ഫൈസി, എം മുഹമ്മദ് ബഷീര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക