ഏക സിവില്‍കോഡ്- യുഎപിഎ; എസ്ഡിപിഐ പദയാത്ര
Published : 30th November 2016 | Posted By: SMR
ബാലരാമപുരം: എസ്ഡിപിഐ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര സംഘടിപ്പിച്ചു. കരിനിയമങ്ങള്‍ റദ്ദാക്കുക, ഏക സിവില്‍കോഡ് അടിച്ചേല്പ്പിക്കന്നതില് നിന്നും പിന്തിരിയുക, യുഎപിഎ ചുമത്തല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പദയാത്ര നടത്തിയത്. അമരവിളയില്‍ മണ്ഡലം പ്രസിഡന്റ് സജീവ് ജാഥാക്യാപ്റ്റന് നസീറിന് പതാക കൈമാറി. ജില്ലാട്രഷറര്‍ സജീവ് പൂന്തുറ ഉദ്ഘാടന പ്രസംഗം നടത്തി. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണത്തിന് ശേഷം വൈകീട്ട് ആറുമണിയോടെ വഴിമുക്ക് ജങ്ഷനില്‍ സമാപിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് നൂറുല്‍ അമീന് ഉദ്ഘാടനം ചെയ്തു. ജാഥാ കാപ്റ്റന്‍ നസീര്‍ അധ്യക്ഷനായി. റഷീദ് മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സജീവ്, ജാഥാവൈസ് ക്യാപ്റ്റന്‍ നിഷാദ്, ജാഥ അംഗങ്ങളായ ഹുസയ്ന്‍, സുബൈര്‍, സുനീര്‍ നേതൃത്വം നല്കി. പ്രാവച്ചമ്പലം: എസ്ഡിപിഐ പള്ളിച്ചല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര സംഘടിപ്പിച്ചു. കരിനിയമങ്ങള്‍ റദ്ദാക്കുക, ഏകസിവില്‍കോഡ് അടിച്ചേല്പ്പിക്കന്നതില് നിന്നും പിന്തിരിയുക, യുഎപിഎ ചുമത്തല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പദയാത്ര നടത്തിയത്. മണ്ഡലം പ്രസിഡന്റ് ജവാദ് കിള്ളി ജാഥാ കാപ്റ്റന്‍ പഴയരാജപാത ദിലീപിന് പതാക കൈമാറി ആരംഭിച്ച പദയാത്ര പ്രാവച്ചമ്പലത്ത് നിന്നും തുടങ്ങി അരിക്കടമുക്കില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ എസ്ഡിപിഐ പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് പഴയരാജപാഥ ദിലീപിന്റെ അധ്യക്ഷതയില്‍ മണ്ഡലം സെക്രട്ടറി കൊല്ലംകോണം ഷബീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പ്രാവച്ചമ്പലം ദസ്തഗീര്‍, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ മാങ്കുട്ടം സിദ്ദീഖ്, അരിക്കടമുക്ക് അജിംഷാ, അരിക്കടമുക്ക് റഹീം പങ്കെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.