|    Mar 27 Mon, 2017 2:12 pm
FLASH NEWS

ഏക സിവില്‍കോഡ്; മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് നാളെ

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയും വ്യാപകമാവുന്ന മുസ്‌ലിം വേട്ടയ്‌ക്കെതിരെയും മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നാളെ നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി അറിയിച്ചു.
രാവിലെ 10ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. രാജ്ഭവന്റെ മുമ്പില്‍ നടക്കുന്ന ധര്‍ണ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. കോ-ഓഡിനേഷന്‍ പ്രസിഡന്റ് കായിക്കര ബാബു അധ്യക്ഷത വഹിക്കും. പി സി ജോര്‍ജ് എംഎല്‍എ, മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി, ഖാസി കെ കെ സുലൈമാന്‍ മൗലവി (ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം), കുറ്റിച്ചല്‍ എ ഹസന്‍ ബസരി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ), കരമന അശ്‌റഫ് മൗലവി (പോപുലര്‍ ഫ്രണ്ട്), അല്‍ഫ അബ്ദുല്‍ഖാദര്‍ ഹാജി (ജമാഅത്ത് ഫെഡറേഷന്‍), വിഴിഞ്ഞം സഈദ് മൗലവി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), മൂവാറ്റുപുഴ അഷ്‌റഫ് മൗലവി (ഇമാംസ് കൗണ്‍സില്‍), നേമം സിദ്ദീഖ് സഖാഫി (എസ്‌വൈഎസ്), മൈലക്കാട് ഷാ (പിഡിപി), പാച്ചല്ലൂര്‍ നുജുമുദ്ദീന്‍ (മുസ്‌ലിംലീഗ്), കല്ലമ്പലം അര്‍ഷദ് മൗലവി (ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്), അഡ്വ. എ താജുദ്ദീന്‍ (ജമാഅത്ത് കൗണ്‍സില്‍), എന്‍ എം ഇസ്മായില്‍ മൗലവി (അല്‍ഹാദി അസോസിയേഷന്‍), എ സൈഫുദ്ദീന്‍ ഹാജി (കേരള മുസ്‌ലിം ജമാഅത്ത്), ഹാഫിസ് അഫ്‌സല്‍ ഖാസിമി (കൈഫ്), കരമന ബയാര്‍ (ജമാഅത്ത് കൗണ്‍സില്‍), ഡോ. എ നിസാറുദ്ദീന്‍, എ ഇബ്രാഹിംകുട്ടി മൗലവി, അഡ്വ. എ എം കെ നൗഫല്‍, പ്രഫ. കെ ഹാഷിം, അഡ്വ. അബ്ദുല്ല സേട്ട്, പി എം അഹമ്മദ്കുട്ടി വിവിധ സംഘടനാ നേതാക്കള്‍ ധര്‍ണയെ അഭിസംബോധന ചെയ്യും. ഏക സിവില്‍ കോഡിനെതിരേ കോ-ഓഡിനേഷന്‍ കമ്മിറ്റി സമാഹരിച്ച ജനലക്ഷങ്ങള്‍ ഒപ്പിട്ട നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക