|    Sep 24 Sun, 2017 3:09 am
FLASH NEWS

ഏക സിവില്‍കോഡ് മനുവാദത്തിന് വേണ്ടി: എസ്ഡിപിഐ

Published : 2nd December 2016 | Posted By: SMR

കാസര്‍കോട്: വ്യത്യസ്ത മതങ്ങളും സംസ്‌കാരങ്ങളും വിശ്വാസങ്ങളും ഉള്‍കൊണ്ട് തോളോട് തോള്‍ ചേര്‍ന്ന് തിങ്ങിപാര്‍ക്കുന്ന രാജ്യത്തെ മതേതര സങ്കല്‍പങ്ങളെ ഇല്ലായ്മ ചെയ്യാനും ബ്രാഹ്മണിക്കല്‍ മനുസ്മൃതിക്ക് വേണ്ടിയുമാണ് ഏക സിവില്‍കോഡ് രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ പറഞ്ഞു. ഏക സിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ എന്ന പ്രമേയത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ നെല്ലിക്കുന്ന് നയിച്ച മുനിസിപ്പല്‍ പദയാത്ര നെല്ലിക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സ്ഥലങ്ങളില്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍, മുഹമ്മദ് പാക്യാര, മുഹ്‌സിന്‍ കണ്ണൂര്‍, നൗഫല്‍ നെല്ലിക്കുന്ന്, ജമാല്‍ അണങ്കൂര്‍ സംസാരിച്ചു. പദയാത്ര അണങ്കൂരില്‍ സമാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക