|    Nov 20 Mon, 2017 7:18 am
FLASH NEWS

ഏക സിവില്‍കോഡ് മനുവാദം പ്രതിഷ്ഠിക്കാന്‍: എസ്ഡിപിഐ പദയാത്ര നടത്തി

Published : 19th November 2016 | Posted By: SMR

ഈരാറ്റുപേട്ട: ഏക സിവില്‍കോഡ് മനുവാദം പ്രതിഷ്ഠിക്കാന്‍, യുഎപിഎ റദ്ദ് ചെയ്യുക, രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന നിഗൂഢ ശ്രമങ്ങള്‍, മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരായ വര്‍ഗീയ നീക്കം ചെറുക്കുക തുടങ്ങി ഇന്ത്യാരാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണ കാംപയിന്റെ ഭാഗമായി എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പദയാത്ര നടത്തി. നാലു മേഖലാ പദയാത്രകള്‍ക്കു ശേഷം വൈകീട്ട് അഞ്ചിന് സമാപന റാലിയും പൊതുസമ്മേളനവും നടത്തി. ആനിയിളപ്പ് മേഖലാ ജാഥ വളവനാര്‍കുഴിയില്‍ നിന്നും വടക്കേക്കര മേഖലാ റാലി മാതാക്കലില്‍ നിന്നും തെക്കേക്കര മേഖലാ റാലി തഖ്‌വ നഗറില്‍ നിന്നും നടയ്ക്കല്‍ മേഖലാ റാലി മറ്റയ്ക്കാട് നിന്നും ആരംഭിച്ചു. ജാഥാ ക്യാപ്ടന്‍മാരായ റബീസ് പാറത്താഴ, സുബൈര്‍ വെള്ളാപ്പള്ളി, ബിനു നാരായണന്‍, ഇസ്മായില്‍ കീഴേടം, ഡയറക്ടര്‍മാരായ റിയാസ് ചിറപ്പാറ, ഹാഷിംലബ്ബ, ഹാരിസ് മറ്റയ്ക്കാട്, സഫീര്‍ കുരുവനാല്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ എസ് ആരിഫ്, സെക്രട്ടറി വി കെ കബീര്‍, വൈസ് പ്രസിഡന്റ് അയൂബ്ഖാന്‍ ഖാസിം, ജില്ലാ ഖജാഞ്ചി ഇ പി അന്‍സാരി, വി എസ് ഹിലാല്‍, ഒ എ ഹാരിസ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ 28 വാര്‍ഡുകളിലൂടെയും പദയാത്ര കടന്നുപോയി. കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ജനാവലിയാണ് പദയാത്ര കാണാന്‍ തടിച്ചുകൂടി. വൈകീട്ട് നാലിന് പിഎംസി ജങ്ഷനില്‍ നിന്നാരംഭിച്ച സമാപന പദയാത്ര മുട്ടം കവല സെന്‍ട്രല്‍ ജങ്ഷന്‍ വഴി ചേന്നാട് കവലയില്‍ സമാപിച്ചു. സമാപന സമ്മേളനം മുനിസിപ്പല്‍ കൗണ്‍സിലര്‍ സുബൈര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ എസ് ആരിഫ് അധ്യക്ഷത വഹിച്ചു. ജാതിയില്ലാ പ്രഖ്യാപനം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരാണ്് കരി നിയമമായ യുഎപിഎ ചുമത്തുന്നതില്‍ ജാതിയും മതവും നോക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫൈസല്‍ ഫൈസി പറഞ്ഞു. സെക്രട്ടറി വി കെ കബീര്‍, അയൂബ് ഖാന്‍ കാസിം, ബിനു നാരായണന്‍, ഇസ്മായില്‍ കീഴേടം, ഹാഷിം ലബ്ബ, തീക്കോയി ഗ്രാമപ്പഞ്ചായത്തംഗം കെ കെ പരിക്കൊച്ച്, പി എസ് സിറാജ് സംസാരിച്ചു. ഏറ്റുമാനൂര്‍: കേരള സര്‍ക്കാര്‍ മതേതരമാകുക, ഏകസിവില്‍കോഡ് നടപ്പാക്കുന്നത് മനുവാദം പ്രതിഷ്ഠിക്കാന്‍ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ തിരുവാര്‍പ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. ജാഥാ ക്യാപ്ടന്‍ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ വൈകീട്ട് നാലിന് പദയാത്ര ആരംഭിച്ചു. മണ്ഡലം സെക്രട്ടറി പി എ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചെങ്ങളം, അറുപറ, ഇല്ലിക്കല്‍, അംബൂരം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കുമ്മനത്ത് സമാപിച്ചു. സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം ഷിഹാബ് ചാമംപതാല്‍ നിര്‍വഹിച്ചു. മണ്ഡലം ജോ. സെക്രട്ടറി ഹാഷിം, ഖജാഞ്ചി കൊച്ചുണ്ണി, നിഷാദ് കുമ്മനം, അഫ്‌സല്‍ ഇല്ലിക്കല്‍, ബഷീര്‍ ഇല്ലിക്കല്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക