|    May 24 Wed, 2017 2:16 am
FLASH NEWS

ഏക സിവില്‍കോഡ് മനുവാദം പ്രതിഷ്ഠിക്കാന്‍; എസ്്ഡിപിഐ പദയാത്ര സംഘടിപ്പിച്ചു

Published : 29th November 2016 | Posted By: SMR

കോഴിക്കോട്: ഏക സിവില്‍ കോഡ് മനുവാദം പ്രതിഷ്ഠിക്കാന്‍, പിണറായി മോദിയുടെ പിറകെയോ? എന്ന ക്യാംപയിനിന്റെ ഭാഗമായി എസ്ഡിപിഐ സൗത്ത് മണ്ഡലം കമ്മറ്റി മണ്ഡലത്തില്‍ മൂന്നു മേഖലകളില്‍ പദയാത്ര നടത്തി. ചക്കുംകടവ് മേഖലാ പദയാത്ര മണ്ഡലം പ്രസിഡന്റ് കെ എം റഹുഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം സി സക്കീര്‍, സക്കരിയ്യ, മുസ്തഫ നേതൃത്വം നല്‍കി. പയ്യാനക്കല്‍ മേഖലയില്‍ നടന്ന പദയാത്ര മണ്ഡലം ഖജാഞ്ചി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ജാഫര്‍ പുതിയകം, താരീഖ്, സമദ് കോയവളപ്പ് നേതൃത്വം നല്‍കി. മാങ്കാവ് മേഖല പദയാത്ര മണ്ഡലം വൈസ് പ്രസിഡന്റ് പി പി നൗഷിര്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് കൊമ്മേരി, നിയാസ് പള്ളിത്താഴം, ബഷീര്‍ കിണാശ്ശേരി, ഹസ്സന്‍ നെല്ലിക്കോട് നേതൃത്വം നല്‍കി. ക്യാംപയിനിന്റെ ഭാഗമായി കുറ്റിച്ചിറ മേഖലാ കമ്മിറ്റി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. മേഖലയുടെ വിവിധ പ്രദേശങ്ങളില്‍ ക്യാംപയിനിന്റെ സന്ദേശം നല്‍കി. പ്രചാരണ ജാഥയില്‍ പി ടി റിയാസ് പയ്യാനക്കല്‍, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, ആലിമോന്‍ കുറ്റിച്ചിറ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day