|    Jun 25 Mon, 2018 4:16 am
FLASH NEWS

ഏക സിവില്‍കോഡ് ഭരണഘടനാ ലംഘനം: ജംഇയ്യത്തുല്‍ ഉലമാ

Published : 10th January 2017 | Posted By: fsq

 

തൊടുപുഴ: ഏകസിവില്‍ കോഡ് ഭരണഘടനയുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ജംഇയ്യത്തുല്‍ ഉലമാ വജ്ര ജൂബിലി സന്ദേശയാത്ര അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റ് ഏക സിവില്‍കോഡില്‍ പിടിമുറുക്കുന്നത് രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനാണെന്നും ജംഇയ്യത്തുല്‍ ഉലമാഅഭിപ്രായപ്പെട്ടു.വജ്ര ജൂബിലി സന്ദേശ പ്രചാരണത്തിനു തുടക്കം കുറിച്ച് അടിമാലി ടൗണില്‍ കൂടിയ സ്വീകരണ സമ്മേളനം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് സിഇഎം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ജാഥാ കോ ഓഡിനേറ്റര്‍ പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, പ്രോഗ്രാം കണ്‍വീനര്‍ സി എ മൂസാ മൗലവി, മേഖലാ സെക്രട്ടറി നൗഫല്‍ മൗലവി, ചിത്തിരപുരം നിസാര്‍ മൗലവി, ജമാഅത്ത് സെക്രട്ടറി ബഷീര്‍, സിറാജുദ്ദീന്‍ അബ്‌റാരി, മുണ്ടക്കയം ഹുസൈന്‍ മൗലവി, മാണിക്കല്‍ നിസാര്‍ മൗലവി, ഡികെഐഎസ്എഫ് സ്റ്റേറ്റ് സെക്രട്ടറി ഇ ആര്‍ സിദ്ദീഖ് മന്നാനി, ജമാഅത്ത് ഫെഡറേഷന്‍ സെക്രട്ടറി തലക്കോട് നൗഷാദ് സംസാരിച്ചു. ജാഥക്യാപ്റ്റന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സ്വീകരണം ഏറ്റുവാങ്ങി.നെടുങ്കണ്ടം ടൗണില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ മുണ്ടിയെരുമ ഫസ്‌ലുല്‍ ഹഖ് മൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി സ്വാലിഹ് ഹാജി ഉദ്ഘാടനം ചെയ്തു. ഇ കെ സുലൈമാന്‍ ദാരിമി, മേഖലാസെക്രട്ടറി അബ്ദുര്‍റഷീദ് മൗലവി, വണ്ടിപ്പുര സുലൈമാന്‍, ഷഫീര്‍ മന്നാനി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss