|    Mar 25 Sat, 2017 3:18 pm
FLASH NEWS

ഏക സിവില്‍കോഡ്: ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും വിരുദ്ധമെന്ന് കെഎന്‍എം

Published : 16th July 2016 | Posted By: SMR

കോഴിക്കോട്: രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും നാനാത്വത്തില്‍ ഏകത്വമെന്ന തത്ത്വത്തിനും വിരുദ്ധമാണ് ഏക സിവില്‍കോഡ് വാദമെന്ന് കെഎന്‍എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഭരണഘടനയ്ക്കും രാജ്യത്തിന്റെ സിരകളിലൂടെ സഞ്ചരിക്കുന്ന മതേതര കാഴ്ചപ്പാടിനും ക്ഷതംവരുത്തുന്ന പ്രവൃത്തിയില്‍നിന്ന് ഏക സിവില്‍കോഡ് വിവാദത്തിന് തിരികൊളുത്തുന്നവര്‍ വിട്ടുനില്‍ക്കണം. വര്‍ഗീയ ചുവയുള്ള പദപ്രയോഗങ്ങളും അതിശയോക്തികളും കലര്‍ത്തി മുസ്‌ലിം സമുദായത്തെ വര്‍ഗീയവാദികളും തീവ്രവാദികളുമാക്കി ചാപ്പയടിക്കാനുള്ള ശ്രമം അപലപനീയമാണ്.
ഇസ്‌ലാമികസന്ദേശം പ്രബോധനം ചെയ്യുന്നവര്‍ക്ക് തീവ്രവാദത്തെയോ ഭീകരവാദത്തെയോ ന്യായീകരിക്കാനാവില്ല. ഭീകരതയെ ന്യായീകരിക്കുന്നവരെ നിയമത്തിനു മുന്നിലെത്തിക്കണം.രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന മതപ്രബോധനസ്വാതന്ത്ര്യം വിനിയോഗിക്കുമ്പോള്‍ ബഹുസ്വരതയെ അംഗീകരിക്കണം. സ്വന്തം തനിമ സംരക്ഷിക്കുന്നതോടോപ്പം മറ്റുള്ളവരും ഇവിടെ ജീവിക്കുന്നുണ്ടെന്ന ബോധം മതപ്രവര്‍ത്തകര്‍ക്കുണ്ടാവണമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി, സെക്രട്ടറിമാരായ എം മുഹമ്മദ് മദനി, എം അബ്ദുറഹ്മാന്‍ സലഫി, അബ്ദുറഹ്മാന്‍ മദനി പാലത്ത്, എം ടി അബ്ദുസ്സമദ് സുല്ലമി, നാസര്‍ സുല്ലമി സംസാരിച്ചു.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക