|    Jan 23 Mon, 2017 6:02 am
FLASH NEWS

ഏക സിവില്‍കോഡ് ബഹുസ്വരത തകര്‍ക്കും: ദാറുല്‍ഖദ

Published : 17th July 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന ഏക സിവില്‍കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുമെന്ന് ദാറുല്‍ഖദ സംസ്ഥാന കമ്മിറ്റി ഉല്‍കണ്ഠ രേഖപ്പെടുത്തി. ഇന്ത്യ ചെറുതും വലുതുമായ നൂറുകണക്കിന് മതജാതി സങ്കല്‍പ്പങ്ങളുള്ള രാജ്യമാണ്.
വ്യക്തിനിയമങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തി രാഷ്ട്രനിര്‍മാണത്തില്‍ ഒത്തൊരുമയോടെ ഏകമനസ്സയി വര്‍ത്തിക്കുകയാണ് ഇവയെല്ലാം. ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ വ്യക്തിനിയമം മറ്റുള്ളവരില്‍ ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രബോധനം ചെയ്യാനുമുള്ള അധികാരം ചില കേന്ദ്രങ്ങളില്‍ ചോദ്യംചെയ്യപ്പെടുന്ന പ്രവണത മതേതരത്വത്തിന്റെ കടയ്ക്കലില്‍ കത്തി വയ്ക്കുന്നതിന് തുല്യമാണെന്ന് യോഗം വിലയിരുത്തി.
കേരളത്തില്‍ അടുത്ത കാലത്തായി കാണാതായവരുടെ നിജസ്ഥിതി കണ്ടെത്തണമെന്നും ഇക്കാര്യത്തിലുള്ള ദുരൂഹത പാടെ അകറ്റണമെന്നും യോഗം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഉള്ളാട്ടില്‍ അബ്ദുല്‍ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. എ എം കെ നൗഫല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. നിസാറുദ്ദീന്‍ മൗലവി, യു കെ അബ്ദുല്‍സലാം മൗലവി, ഷബീര്‍ ഖാന്‍ മൗലവി, അബ്ദുല്‍സലാം ഫൈസി, സെയ്ദലവി ഹാജി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക