|    Jan 25 Wed, 2017 2:58 am
FLASH NEWS

ഏക സിവില്‍കോഡ്; പേഴ്‌സനല്‍ ലോ ബോര്‍ഡ് നിലപാടിനെ പിന്തുണയ്ക്കും: എസ്ഡിപിഐ

Published : 17th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡിനെതിരായി ഓള്‍ ഇന്ത്യ പേഴ്‌സനല്‍ ലോ ബോര്‍ഡ് എടുത്ത നിലപാടിനെ പിന്തുണയ്ക്കുമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. വിഷയത്തില്‍ നിയമ കമ്മീഷന്റെ ചോദ്യാവലി ബഹിഷ്‌കരിക്കാനുള്ള ബോര്‍ഡിന്റെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നതായി പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചോദ്യാവലിക്ക് പിന്നില്‍ ഇന്ത്യയില്‍ ഹിന്ദു രാഷ്ട്ര പ്രത്യയശാസ്ത്രം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള തന്ത്രമാണ്.
ഏക സിവില്‍ കോഡ് വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാനുള്ള നിയമ കമ്മീഷന്റെ തീരുമാനം രാജ്യത്തെ മത സൗഹാര്‍ദം തടസ്സപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് പറഞ്ഞു. ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്തെ ബഹുസ്വരതയ്ക്ക് എതിരാണ്. നിയമ കമ്മീഷന്റെ ചോദ്യാവലിയിലെ പല ചോദ്യങ്ങളും ചില പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. കമ്മീഷന്റെ ചോദ്യാവലി അവരുടെ ലക്ഷ്യം വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം റാഞ്ചിയെടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.  ഇത്തരം വിഷയങ്ങളില്‍ സമവായമാണ് ആവശ്യം. ഏക സിവില്‍കോഡിനെക്കുറിച്ച് ഊന്നിപ്പറയുമ്പോള്‍ തന്നെ കൂടുതല്‍ പ്രാധാന്യമുള്ള തൊഴില്‍, സാമ്പത്തിക മേഖലയിലെ അവകാശങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ്.
വിവാദ വിഷയങ്ങളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരേ മുഴുവന്‍ മതേതര പാര്‍ട്ടികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഖുര്‍ആനും സുന്നത്തും ഉറപ്പുനല്‍കുന്ന പോലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഫോര്‍മുല മുന്നോട്ടുവയ്ക്കാന്‍ പേഴ്‌സനല്‍ ലോ ബോര്‍ഡ് തയ്യാറാവണമെന്നും സഈദ് ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് ഇല്ലാതെ തന്നെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ബോര്‍ഡിന്റെ ധാര്‍മിക ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക