|    Jun 22 Thu, 2017 7:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഏക സിവില്‍കോഡ്, ന്യൂനപക്ഷ വിഷയങ്ങള്‍കോണ്‍ഗ്രസ് നിലപാടില്‍ മുസ്‌ലിംലീഗിന് അതൃപ്തി

Published : 14th October 2016 | Posted By: SMR

മലപ്പുറം: ഏക സിവില്‍കോഡ് അടക്കമുള്ള ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിസ്സംഗ നിലപാടില്‍ മുസ്‌ലിംലീഗിന് അതൃപ്തി. ഇ പി ജയരാജന്‍ വിഷയത്തിലും സ്വാശ്രയ മെഡിക്കല്‍ കോളജ് വിഷയത്തിലും കോണ്‍ഗ്രസ് കാണിക്കുന്ന ശുഷ്‌കാന്തി ന്യൂനപക്ഷ വിഷയങ്ങളില്‍ ഇല്ലാതെ പോവുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ നിലപാട്.
ഇന്നലെ പി കെ കുഞ്ഞാലിക്കുട്ടിയോടൊപ്പം അദ്ദേഹത്തിന്റെ വസതിയിലെത്തിയ അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് എന്നിവര്‍ ചേര്‍ന്നാണു ലീഗിന്റെ അതൃപ്തി മാധ്യമങ്ങളെ അറിയിച്ചത്.
ശരീഅത്തിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നീക്കവും ബിജെപിയുടെ കാവിവല്‍ക്കരണ ശ്രമവും ആശങ്കാജനകമാണ്. ഇതിനെതിരേ ഒരുമിച്ചുള്ള പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നില്ല.
നാദാപുരം, താനൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ ലീഗ് ഒറ്റപ്പെടുകയാണ്. ഇവിടങ്ങളില്‍ യുഡിഎഫ് ഒറ്റക്കെട്ടായി ചെറുത്തുനില്‍ക്കുകയാണു വേണ്ടത്. എന്നാല്‍ ഇത് നടക്കുന്നില്ല. ഇക്കാര്യത്തിലുള്ള അതൃപ്തി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.
17നു നടക്കുന്ന യുഡിഎഫ് ഉന്നതതല യോഗത്തില്‍ ഇക്കാര്യം ഗൗരവമായി ശ്രദ്ധയില്‍ കൊണ്ടുവരും. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി മുസ്‌ലിംലീഗിന്റെ നേതൃയോഗം ശനിയാഴ്ച കോഴിക്കോട്ട് നടത്താനാണു തീരുമാനം.
ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസ് കാണിക്കുന്ന നിസ്സംഗത നേരത്തേ അണികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മുസ്‌ലിംലീഗ് നിലപാട് കടുപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക