|    Sep 26 Tue, 2017 12:40 pm
Home   >  Todays Paper  >  Page 4  >  

‘ഏക സിവില്‍കോഡ് ദേശവിരുദ്ധം’ എന്‍ഡബ്ല്യുഎഫ് കാംപയിന്‍ സംഘടിപ്പിക്കും

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: ‘ഏക സിവില്‍കോഡ് ദേശവിരുദ്ധം; ഞങ്ങള്‍ക്കുവേണ്ട ഫാഷിസ്റ്റുകളുടെ മുതലക്കണ്ണീര്‍’ എന്ന പ്രമേയവുമായി നവംബര്‍ ഒന്നുമുതല്‍ 15വരെ എന്‍ഡബ്ല്യുഎഫ് ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധപ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനതല ഉദ്ഘാടനം നാളെ തലശ്ശേരിയില്‍ നടക്കും. 19ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന സ്ത്രീമുന്നേറ്റ റാലിയോടെ കാംപയിന്‍ സമാപിക്കും. കാംപയിന്റെ ഭാഗമായി ജില്ലകള്‍ കേന്ദ്രീകരിച്ച് വനിതാസമ്മേളനം, ടേബിള്‍ ടോക്ക്, ലഘുലേഖ വിതരണം, ഒപ്പുശേഖരണം, കോര്‍ണര്‍ മീറ്റിങ് എന്നിവ സംഘടിപ്പിക്കും. സംഘപരിവാര ഭരണകൂടം വര്‍ഗീയ ഹിന്ദുത്വ അജണ്ടകള്‍ വഴി രാജ്യത്തെ ശിഥിലമാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നുവെന്ന് പുറത്തും മനുവാദരാഷ്ട്രീയം പ്രയോഗവല്‍ക്കരിക്കാനുള്ള നീക്കം അകത്തും തന്ത്രപൂര്‍വം നടത്തുകയാണ്.
നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ കരുത്ത്. ഇത് ഇല്ലാതാക്കാനുള്ള ശ്രമം സമൂഹങ്ങള്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്തും. ഇത് അന്തിമമായി രാജ്യത്തിന്റെ ദേശീയതയെ തകര്‍ക്കും. അതുകൊണ്ടാണ് ഏക സിവില്‍കോഡ് ദേശവിരുദ്ധമാണെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് വ്യക്തമാക്കുന്നത്.
കുടുംബഭദ്രതയ്ക്ക് ഇസ്‌ലാം അനുവദിച്ച അവകാശവും സ്വാതന്ത്ര്യവും ചിലപ്പോഴെങ്കിലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട്. ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ പണ്ഡിതന്‍മാര്‍ തയ്യാറാവണം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ, സംസ്ഥാന സമിതിയംഗം റജീന, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം മാജിദ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക