|    Nov 18 Sat, 2017 8:20 am

ഏക സിവില്‍കോഡ്; താക്കീതായി ശരീഅത്ത് സംരക്ഷണ റാലി

Published : 15th November 2016 | Posted By: SMR

മാനന്തവാടി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനായുള്ള ഭരണകൂട നീക്കത്തിനു താക്കീതായി ശരീഅത്ത് സംരക്ഷണ റാലിയും ബഹുജന സമ്മേളനവും. ശരീഅത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. സര്‍ക്കാരിന്റെ മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ക്കെതിരേ മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ ദിവസം വൈകീട്ട് നാലിന് എരുമത്തെരുവില്‍ ആരംഭിച്ച റാലി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ അറഫ മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിള് അഫ്‌സല്‍ കാസിമി ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് മജീദ് മൗലവി, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പഞ്ചാര, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എന്‍ ഹംസ, സമിതി നേതാക്കളായ ദയരോത് ആലി, ശിഹാബ് സഅദി, സഹീര്‍ അബാസ് സഅദി, ജാഫര്‍, ടി പി റസാഖ് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക