|    Feb 23 Thu, 2017 1:14 am
FLASH NEWS

ഏക സിവില്‍കോഡ്: കേന്ദ്രം പിന്‍മാറണം- എസ്ഡിപിഐ ജില്ലാ പ്രതിനിധി സഭ

Published : 21st October 2016 | Posted By: SMR

കണ്ണൂര്‍: ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നു എസ്ഡിപിഐ കണ്ണൂര്‍ ജില്ലാപ്രതിനിധി സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ഇന്ത്യയില്‍ അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളെ അടിമത്തത്തിലേക്ക് അടിച്ചമര്‍ത്തിയാണെന്നു അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ അക്രമങ്ങള്‍ക്ക്  കാരണം ആര്‍എസ്എസിന്റെ പ്രചാരകവേഷം കെട്ടിയ ചില പുറം നാട്ടുകാരാണെന്നും അവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നുള്ള സിപിഎം പ്രസ്താവന പോലിസ് ഗൗരവപൂര്‍വം പരിഗണിക്കണം. അക്രമമാണ് ആര്‍എസ്എസിന്റെ പാത. മുസ്്‌ലിംകള്‍, കൃസ്ത്യനികള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിവരെ ശത്രു പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അവരുടെ പ്രവര്‍ത്തനം. ആര്‍എസ്എസ്സിനെയും സിപിഎമ്മിനെയും ഒരേ തട്ടത്തില്‍ തൂക്കരുതെന്ന സിപിഎം നേതാവിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോടും മുസ്്‌ലിം സംഘടനകളോടുമുള്ള സിപിഎം നിലപാട് തിരുത്തേണ്ടതുണ്ട്. നിയമസഭയില്‍ പോലും ആര്‍എസ്എസ് അക്രമത്തെ കുറിച്ച് പറയുന്നതിനുപകരം എസ്ഡിപിഐക്കെതിരേ കള്ളകഥകള്‍ മെനയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്. നാദാപുരം പോലുള്ള പ്രദേശങ്ങളില്‍ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ച് വര്‍ഗീയമായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. യുഎപിഎ പോലുള്ള നിയമം നിര്‍ബാധം പ്രയോഗിച്ച് പിണറായി വിജയന്‍ നരേന്ദ്രമോദിക്ക് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ പതാകയുയര്‍ത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രവര്‍ത്തന റിപോര്‍ട്ടും ജില്ലാ ഖജാഞ്ചി എ ഫൈസല്‍ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. കെ മുഹമ്മദ് കുഞ്ഞി, സി കെ ഉമര്‍ മാസ്റ്റര്‍, കെ പി സുഫീറ, സജീര്‍ കീച്ചേരി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സിറ്റി ഫാറൂഖ് വധം പ്രത്യേക സംഘം അന്വേഷിക്കുക, ഡാറ്റാ ബാങ്കിലെ അപാകതകള്‍ പരിഹരിച്ച് ജനങ്ങളുടെ ആശങ്കയകറ്റുക, ജനവിരുദ്ധ നിയമമായ യുഎപിഎ നിര്‍ബാധം പ്രയോഗിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും പ്രതിനിധി സഭ അംഗീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സംസ്ഥാന സെക്രട്ടറേിയറ്റ് അംഗം വി പി നസറൂദ്ദീന്‍ എളമരം, ജില്ലാ സെക്രട്ടറിമാരായ പി കെ ഫാറുഖ്, ഹാറുണ്‍ കടവത്തൂര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ സി എം നസീര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക