|    Feb 26 Sun, 2017 2:20 am
FLASH NEWS

ഏക സിവില്‍കോഡ് ഇസ്‌ലാമിനെ തകര്‍ക്കാനുള്ള ആര്‍എസ്എസ് അജണ്ട

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: ഏക സിവില്‍കോഡ് ദേശവിരുദ്ധം എന്ന മുദ്രാവാക്യമുയര്‍ത്തി നാഷനല്‍ വിമന്‍സ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ ഘടകം ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. ഏക സിവില്‍കോഡിനെതിരേ എന്‍ഡബ്ല്യുഎഫ് നടത്തിവരുന്ന ദേശീയ കാംപയിന്റെ ഭാഗമായാണ് ടേബിള്‍ ടോക്ക് നടന്നത്. ഏക സിവില്‍കോഡ് നടപ്പാക്കുക എന്നത് ഇസ്‌ലാമിനെതിരേയുള്ള ആര്‍എസ്എസിന്റെ ഗൂഢതന്ത്രമാണെന്നും ഇതിനെതിരേ ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്നും സംവാദത്തില്‍ അഭിപ്രായമുയര്‍ന്നു. ഏക സിവില്‍കോഡ് ഭരണഘടനാവിരുദ്ധമാണെന്നും നിര്‍ബന്ധിതമായി അതു നടപ്പാക്കുന്നത് മുസ്‌ലിം സമുദായത്തോട് ഇന്ത്യ വിട്ടുപോകൂവെന്ന് പറയുന്നതിന് സമമാണെന്നും വിഷയാവതരണം നടത്തിയ സാമൂഹികപ്രവര്‍ത്തക സുബൈദ പറഞ്ഞു. ബഹുഭാര്യത്വവും മുത്വലാഖും കൊണ്ട് മുസ്‌ലിം വനിതകള്‍ പൊറുതിമുട്ടുന്നുവെന്ന തരത്തിലാണ് ആര്‍എസ്എസ് പ്രചാരണം അഴിച്ചുവിടുന്നത്. ഇസ്‌ലാമിനെ അറിയാത്തതുകൊണ്ടാണ് അവര്‍ ഇത്തരം കുപ്രചാരണങ്ങള്‍ നടത്തുന്നത്. യഥാര്‍ഥത്തില്‍ മുസ്‌ലിം വനിതകള്‍ ആര്‍എസ്എസ് പരിഹസിച്ചുപറയുന്ന പര്‍ദയ്ക്കുള്ളില്‍ സുരക്ഷിതരും സന്തുഷ്ടരുമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അനാവശ്യ വിവാദങ്ങളുണ്ടാക്കി ഏക സിവില്‍കോഡിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനാണ് പലരും ശ്രമിക്കുന്നതെന്ന് ഡോ. റസിയ പറഞ്ഞു. നിര്‍ബന്ധിത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളപ്പോള്‍ മുസ്‌ലിം വനിതകള്‍ക്കുണ്ടെന്ന് അവര്‍ ആരോപിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രം പെരുപ്പിച്ചുകാട്ടി ഏക സിവില്‍ കോഡിനെ വിവാദമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. യൂനിഫോം സിവില്‍കോഡ് എന്നത് ഹിന്ദുസമൂഹത്തില്‍ മാത്രം അനിവാര്യമായ ഒന്നാണ്. ഒരുപാട് ജാതി ഉപജാതികളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന അവരെ ഒന്നിപ്പിക്കാനുള്ള ആശയം. മറിച്ച് മുസ്‌ലിം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന കോമണ്‍ സിവില്‍കോഡ് എന്ന ആശയത്തിന് ഭരണഘടനയില്‍ പോലും സ്ഥാനമില്ലെന്നും ഡോ. റസിയ ഓര്‍മിപ്പിച്ചു. വിവാഹമോചനത്തിന് പറഞ്ഞിരിക്കുന്ന സാഹചര്യവും സന്ദര്‍ഭങ്ങളുമെല്ലാം അനുസരിച്ചു മാത്രമേ മുത്വലാഖ് നടപ്പാവുന്നുള്ളൂ. അതിന്റെ പേരില്‍ ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ചെറുക്കുമെന്നും അഭിപ്രായമുയര്‍ന്നു. ചര്‍ച്ചയ്ക്ക് എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ, ജില്ലാ പ്രസിഡന്റ് എം മാജിദ, സെക്രട്ടറി ഹസീന നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക