|    Mar 25 Sat, 2017 7:12 pm
FLASH NEWS

ഏക സിവില്‍കോഡ് അസ്വീകാര്യമെന്ന് പോപുലര്‍ ഫ്രണ്ട്

Published : 12th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് അംഗീകരിക്കാനാവില്ലെന്നും അതിനായുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും പോപുലര്‍ ഫ്രണ്ട് കേന്ദ്ര സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ഏക സിവില്‍കോഡ് നടപ്പാക്കുന്നത് മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ഓരോരുത്തര്‍ക്കും ഭരണഘടന നല്‍കുന്ന മൗലിക അവകാശത്തിലുള്ള കടന്നുകയറ്റമാണ്. മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും അത് ഹനിക്കുന്നു.
ഇതുസംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ നിയമ കമ്മീഷന്‍ എടുത്ത നടപടി ആശങ്കയുണ്ടാക്കുന്നതാണ്. നിലവിലുള്ള വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ് തുല്യത, ലിംഗനീതി തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. തീവ്രവാദവും ഭീകരതയും ഇല്ലാതാക്കുന്നതിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ കേന്ദ്ര സെക്രേട്ടറിയറ്റ് ആശങ്ക പ്രകടിപ്പിച്ചു. ഐഎസ് ബന്ധമാരോപിച്ച് കനകമലയില്‍നിന്ന് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ദുരൂഹത തുടരുകയാണ്. പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ ഐഎസിനെ തള്ളിപ്പറയുകയും അതിന്റെ വലയില്‍പ്പെടരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. സത്യസന്ധമായ അന്വേഷണത്തിലൂടെയും നീതിപൂര്‍വമായ വിചാരണയിലൂടെയും വസ്തുത പുറത്തുകൊണ്ടുവരണം.
സമീപകാലത്ത് വെറുപ്പ് പരത്തുന്ന പ്രസംഗത്തിന്റെ പേരില്‍ കേരളത്തിലെ ഒരു മുസ്‌ലിം പണ്ഡിതനെതിരേ കേസെടുക്കുകയും മുസ്‌ലിംകള്‍ നടത്തുന്ന സ്‌കൂളിനെതിരേ നടപടിയെടുക്കുകയുമുണ്ടായി. കേരള പോലിസിന്റെ വര്‍ഗീയ വേര്‍തിരിവിന് ഉദാഹരണമാണിത്. വെറുപ്പിന്റെ തീപ്പൊരി പ്രസംഗം നടത്തുന്ന ഹിന്ദുത്വ നേതാക്കള്‍ തടസ്സമില്ലാതെ വിഹരിക്കുകയും സംഘപരിവാരം നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ കുട്ടികളില്‍ വര്‍ഗീയ വിഷം കുത്തിവയ്ക്കുന്നത് തുടരുകയും ചെയ്യുന്നുണ്ട്. സിപിഎമ്മും ആര്‍എസ്എസും ഉള്‍പ്പെടുന്ന തുടര്‍ച്ചയായ കൊലപാതകങ്ങളില്‍ യുഎപിഎ പ്രയോഗിക്കാറില്ല. എന്നാല്‍, മുസ്‌ലിംകളുമായി ബന്ധപ്പെട്ടെ ചെറിയ കേസുകളില്‍ വരെ യുഎപിഎ ഉപയോഗിക്കുന്നു. കേരളത്തിലെ പോലിസിനെ വര്‍ഗീയ മുക്തമാക്കുന്നതിന് പൊതുസമൂഹം രംഗത്തുവരുന്നില്ലെന്നത് ആശങ്കാജനകമാണ്.
കനകമലയില്‍ അറസ്റ്റിലായവര്‍ക്കും മുസ്‌ലിം പണ്ഡിതനും യുഎപിഎ ചുമത്തിയത് അംഗീകരിക്കാനാവില്ല. മുസ്‌ലിംകള്‍ക്കെതിരായ ഹിന്ദുത്വരുടെ ആയുധമായി മാറാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് സിപിഎം സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും ഓര്‍മിപ്പിച്ചു. കോഴിക്കോട് നടന്ന യോഗത്തില്‍ ചെയര്‍മാന്‍ കെ എം ശരീഫ് അധ്യക്ഷനായിരുന്നു.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക