|    Apr 24 Mon, 2017 9:01 am

ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനാവില്ല: ഉമ്മന്‍ചാണ്ടി

Published : 17th November 2016 | Posted By: SMR

കോട്ടയം: ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുസ്‌ലിം എജ്യുക്കേഷനല്‍ സൊസൈറ്റിയുടെ ജില്ലാ സെമിനാര്‍ കെപിഎസ് മേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിശ്വാസങ്ങള്‍ക്കും ഇന്ത്യയില്‍ തുല്യ സ്ഥാനമാണെന്നും അത് തകര്‍ക്കാനാവില്ല. വിദ്യാഭ്യാസ രംഗത്തും സ്ത്രീ വിദ്യാഭ്യാസത്തിനും എംഇഎസ് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മതത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു പോലും തെറ്റാണ്. ഒരു രാജ്യത്തും ഇല്ലാത്ത തുല്യതയാണ് ഇന്ത്യയിലുള്ളത്. വ്യത്യസ്ത മത വിഭാഗങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്നത് നമ്മുടെ മതത്തില്‍ അടിയുറച്ച് വിശ്വസിക്കുമ്പോഴും മറ്റു മത വിശ്വാസത്തെ അവഗണിക്കാത്തതിനാലാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ നീതി നല്‍കുന്ന രാജ്യത്ത് ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ പുച്ഛിക്കുന്ന സാഹചര്യമുണ്ടാവാതെ നോക്കേണ്ടത് ഇന്ത്യന്‍ പൗരന്മാരുടെ കടമയാണ്. എല്ലാവരെയും അംഗീകരിക്കുന്ന ഇന്ത്യക്കാരന്റെ മനോഭാവത്തിനു കോട്ടം സംഭവിക്കാതെ സൂക്ഷിക്കേണ്ടത് മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എംഇഎസ് ജില്ലാ പ്രസിഡന്റ് കെ ഇ പരീത് അധ്യക്ഷത വഹിച്ചു. മത സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തില്‍ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. രാഹുല്‍ ഈശ്വര്‍, എംഇഎസ് ജനറല്‍ സെക്രട്ടറി പ്രഫ. ഒ ജെ ലബ്ബ, സത്യദീപം ഡയറക്ടര്‍ ഫാ. പോള്‍ തേലക്കാട്ട്, ദലിത് ചിന്തകന്‍ കെ കെ കൊച്ച്, എംഇഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, കെ കെ അബൂബക്കര്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day