|    Feb 24 Fri, 2017 7:23 am

ഏക സിവില്‍കോഡ് അംഗീകരിക്കില്ല: വ്യക്തിനിയമ സംരക്ഷണ സമിതി

Published : 27th October 2016 | Posted By: SMR

കൊല്ലം: ബിജെപിയുടെ രാഷ്ട്രീയ അജണ്ടയായ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കില്ലെന്ന് വ്യക്തിനിയമ സംരക്ഷണ സമിതി.  ഏക സിവില്‍ കോഡിനെതിരേ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ആഹ്വാനമനുസരിച്ച് നാളെ വൈകീട്ട് നാലിന് കൊല്ലം കര്‍ബല മൈതാനിയില്‍ അവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍, ദക്ഷിണ കേരള  സംസ്ഥാന സെക്രട്ടറി ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി, പേഴ്‌സനല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റിയംഗം മുഫ്തി ഇഅ്ജാസ് അര്‍ഷദ് ഖാസിമി, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, സമസ്ത കേരള സുന്നി ജംഇയത്തുല്‍ ഉലമ നേതാവ് പി എ ഹൈദ്രൂസ് മുസ്‌ല്യാര്‍, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് കാഞ്ഞാര്‍ ഹുസൈന്‍ മൗലാന, എം ഐ ഷാനവാസ് എംപി, എം നൗഷാദ് എംഎല്‍എ, മുന്‍ എംഎല്‍എ എ യൂനുസുകുഞ്ഞ്, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, എംഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. പി ഒ ജെ ലബ്ബ  സമ്മേളനത്തില്‍ പങ്കെടുക്കും.
വ്യക്തിനിയമ സംരക്ഷണ സമിതി ചെയര്‍മാന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ കണ്‍വീനര്‍ കുരീപ്പള്ളി ഷാജഹാന്‍ ഫൈസി, വൈസ് ചെയര്‍മാന്‍ ഷറഫ് എം എം കെ, ജെ കെ ഹാഷിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക