|    Jan 18 Wed, 2017 7:28 pm
FLASH NEWS

ഏക സിവില്‍കോഡ്‌ സര്‍ക്കാര്‍ നീക്കം അപലപനീയം

Published : 10th July 2016 | Posted By: SMR

കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പില്‍ വരുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടെ മതാചാരമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം ഉള്‍ക്കൊണ്ട് പരസ്പര സഹകരണത്തോടെ ജീവിക്കാന്‍ സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സംസ്‌കാരവും ആചാരവും മറ്റുവിഭാഗങ്ങളുടെ മേലില്‍ അടിച്ചേല്‍പ്പിക്കുക എന്ന അപകടകരമായ സാഹചര്യമാണ് ഏക സിവില്‍കോഡ് നടപ്പാക്കുകവഴി രാജ്യത്ത് സംജാതമാവുക.
നാനാത്വത്തില്‍ ഏകത്വം എന്ന സംസ്‌കാരമാണ് ഇന്ത്യാ രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും. അതിന്റെ അന്തസ്സത്ത നിലനിര്‍ത്തുന്നതിന് പകരം മനുഷ്യ മനസ്സുകളില്‍ അസഹിഷ്ണുതയും അവിശ്വാസവും ഉണ്ടാക്കാന്‍ കാരണമാവുന്ന ഇത്തരം നീക്കങ്ങളെ ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുസ്‌ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.
അലിഗഡ് മുസ്‌ലിം സര്‍വകലാശാല യുടെ ന്യൂനപക്ഷപദവി എടുത്തുകളയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളാല്‍ സ്ഥാപിതമായ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സമുച്ചയമാണ് അലിഗഡ് മുസ്‌ലിം സര്‍വകലാശാല. അതിന്റെ പാരമ്പര്യവും ന്യൂനപക്ഷ പദവിയും എടുത്തു കളയുന്നത് ന്യൂനപക്ഷങ്ങളോട് വിശേഷിച്ചും മുസ്‌ലിംകളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അനീതിയുടെ ഭാഗമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് പ്രസ്താവനയില്‍ പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക