|    Feb 23 Thu, 2017 10:23 pm

ഏക സിവില്‍കോഡിനും യുഎപിഎക്കുമെതിരേ എസ്ഡിപിഐ പദയാത്ര

Published : 26th November 2016 | Posted By: SMR

നാറാത്ത്: ഏക സിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍, കേരളം മതേതരമാവുക, യുഎപിഎ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ വിവിധ കേന്ദ്രങ്ങളില്‍ പദയാത്രകള്‍ സംഘടിപ്പിച്ചു. നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റാഫി നയിച്ച പദയാത്ര ആറാംപീടികയില്‍ അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് പി പി അബ്്ദുല്‍ഖാദര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കണ്ണാടിപറമ്പ് പീടിക തെരുവില്‍ നടന്ന സമാപന പൊതുയോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം ഇബ്രാഹീം തിരുവട്ടൂര്‍ സംസാരിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ എം ടി ഹനീഫ, പി പി കാദര്‍, എ പി മുസ്തഫ സംസാരിച്ചു. മുണ്ടേരി പഞ്ചായത് പദയാത്ര പ്രസിഡന്റ് കെ എം ഷഫീഖിനു കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പി സി ഷഫീഖ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് മുതല്‍ മുണ്ടേരിമൊട്ട വരെ നടന്ന പദയാത്രയ്ക്കു വൈസ് കാപ്റ്റന്‍ ജെയ്ഷല്‍, നവാസ് പുറവൂര്‍, ഉനൈസ്, ഹാരിസ് മുണ്ടേരി, ഇന്‍സുദ്ദീന്‍, ഷബീര്‍ നേതൃത്വം നല്‍കി. അഴീക്കോട് പഞ്ചായത്ത് പദയാത്ര പൂതപ്പാറയില്‍ നിന്നു തുടങ്ങി വന്‍കുളത്തുവയല്‍, ഓലാടത്താഴ, മൂന്നുനിരത്തു വഴി പൊയ്ത്തുംകടവില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് മുനീര്‍ ചാലാട് ജാഥാ കാപ്റ്റന്‍ നൗഫല്‍ കപ്പക്കടവിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സുനീര്‍ പൊയ്ത്തുംകടവ്, ഹാഷിര്‍ മംഗല സംസാരിച്ചു. സമാപന പൊതുയോഗം ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് പദയാത്ര ജാഥാ ക്യാപ്റ്റന്‍ സി ഷഫീഖിനു പതാക കൈമാറി പഞ്ചായത്ത് കമ്മിറ്റിയംഗം ഇ പി ഹംസക്കുട്ടി ഫഌഗ് ഓഫ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക