|    Sep 26 Wed, 2018 1:09 pm
FLASH NEWS

ഏക വ്യക്തിനിയമം അടിച്ചേല്‍പ്പിക്കുന്നത്് അപ്രായോഗികം: കാന്തപുരം

Published : 10th January 2017 | Posted By: fsq

 

പട്ടാമ്പി: വിവിധ സമുദായങ്ങളും മതങ്ങളും അധിവസിക്കുന്ന ഇന്ത്യാ രജ്യത്ത് ഏകവ്യക്തിനിയമം അടിച്ചേല്‍പ്പിക്കുന്നത് അപ്രായോഗികമാണെന്നു സുന്നി ജംഇയ്യത്തുല്‍ ഉലമാ അഖിലേന്ത്യാ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. തെക്കുമ്മല അന്‍സാര്‍ നഗര്‍ മര്‍കസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ മൂന്നാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദ സംഘടനകളെയും മതപരിഷ്‌കരണ വാദികളെയും തുണക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള ചില രാഷ്ട്രീയക്കാരുടെ ശ്രമം രാജ്യത്ത് അരാജകത്വം വര്‍ധിപ്പിക്കാനേ സഹായിക്കുവെന്നും കാന്തപുരം ചൂണ്ടിക്കാട്ടി. മര്‍കസ് പ്രിന്‍സിപ്പല്‍ സയ്യിദ് അബ്ദുറഊഫ് അല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം പി വി മൊയ്തീന്‍കുട്ടി മുസ് ല്യാര്‍ താഴപ്ര പ്രാര്‍ഥന നടത്തി. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ സമാപന ദുആക്ക് നേതൃത്വം നല്‍കി. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, കെ സി അബൂക്കര്‍ മുസ്‌ല്യാര്‍, ഉമര്‍ മദനി വിളയൂര്‍, സുലൈമാന്‍ ചുണ്ടമ്പറ്റ, അലി അന്‍സാരി, മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍, ഹാഫിസ് ഉസ്മാന്‍ വിളയൂര്‍, മുഹമ്മദ്കുട്ടി അന്‍വരി, അബൂബക്കര്‍ ബാഖവി, മൊയ്തീന്‍കുട്ടി അല്‍ ഹസനി, സി അലിയാര്‍ അഹ്‌സനി, സൈതലവി ഫൈസി, ശഫീഖ് സഖാഫി, ഇസ്മയില്‍ ഹാജി പൈലിപ്പുറം, ആലിക്കുട്ടി മുസ് ല്യാര്‍, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, യു അജയകുമാര്‍, കെ സി ഗോപാലകൃഷ്ണന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss